കാതോലിക്കാദിനാചരണവും ദേവാലയ പുനര്‍നിര്‍മ്മാണ ശിലാസ്ഥാപനവും


അബുദാബി : മലങ്കര ഓര്‍ത്തഡോക്‌സ് സഭാദിനം അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മാര്‍ ഏലിയാസ് തിരുമേനി കാതോലിക്കേറ്റ് പതാക ഉയര്‍ത്തി. ഇടവക വികാരി ഫാ.എം.സി. മത്തായി കാതോലിക്കേറ്റ് പ്രതിജ്ഞ വിശ്വാസികള്‍ക്ക് ചൊല്ലിക്കൊടുത്തു. ഇടവക സെക്രട്ടറി സന്തോഷ് പവിത്രമംഗലം ഭക്തിപ്രമേയം അവതരിപ്പിച്ചു. യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കാതോലിക്കേറ്റ് ദിനറാലിയും തുടര്‍ന്ന് മധുര വിതരണവും ഉണ്ടായിരുന്നു. ഇടവകയുടെ പുനര്‍നിര്‍മ്മാണത്തിന്റെ ഒന്നാംഘട്ട ശിലാസ്ഥാപനം അഭി.തിരുമേനി നിര്‍വഹിച്ചു. വികാരി ഫാ.എം.സി. മത്തായി, സഹവികാരി ഫാ.ഷാജന്‍ വര്‍ഗീസ്, സെക്രട്ടറി സന്തോഷ് പവിത്രമംഗലം, ട്രസ്റ്റി സ്റ്റീഫന്‍ മല്ലേല്‍, നിര്‍മ്മാണ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഇട്ടിപണിക്കര്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, ആദ്ധ്യാത്മിക സംഘടനാ ഭാരവാഹികള്‍, നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്ന അല്‍-ലെയ്ത്താനി കണ്‍സ്ട്രക്ഷന്‍ കമ്പനി ഭാരവാഹികള്‍ എന്നിവരോടൊപ്പം ഇടവക വിശ്വാസികളും പ്രാര്‍ത്ഥനാപൂര്‍വം ചടങ്ങുകളില്‍ സംബന്ധിച്ചു. 1968ല്‍ സ്ഥാപിതമായ ഈ ദേവാലയം ഗള്‍ഫ് മേഖലയിലെ ആദ്യകാല ദേവാലയവും, കത്തീഡ്രല്‍ പദവി ലഭിച്ച ആദ്യ ദേവാലയവും ആണ്.

Comments

comments

Share This Post

Post Comment