അഡ്വ. ബിജു ഉമ്മന്‍ അസ്സോസ്സിയേഷന്‍ സെക്രട്ടറി

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ അസോസിയേഷന്‍ സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മന്‍ തെരഞ്ഞെടുക്കപ്പെട്ടു. പുതിയ മാനേജിംഗ് കമ്മിറ്റിയുടെ പ്രഥമയോഗം കോട്ടയം വൈദീക സെമിനാരി ആഡിറ്റോറിയത്തില്‍ ചേര്‍ന്നാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മ്രെതാപ്പോലീത്ത ധ്യാനം നയിച്ചു. വൈദീകട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍ മിനിറ്റ്‌സ് അവതരിപ്പിച്ചു. പരിശുദ്ധ കാതോലിക്കാ ബാവാ നിയോഗിച്ചതനുസരിച്ച് ഡോ. യൂഹാനോന്‍ മാര്‍ മിലിത്തോസ് മെത്രാപ്പോലീത്താ യോഗനടപടികള്‍ നിയന്ത്രിച്ചു. ഡോ. വര്‍ഗീസ് പുന്നൂസ് റിട്ടേണിംഗ് ആഫീസറായിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചവര്‍ക്ക് ലഭിച്ച വോട്ട് താഴെ പറയും പ്രകാരമാണ്.

ആകെ പോള്‍ ചെയ്തത്- 201

അഡ്വ. ബിജു ഉമ്മന്‍- 108, ഡോ. ജോര്‍ജ് ജോസഫ്- 77, ബാബു ഈശോ -14, അസാധു- 2

മെത്രാപ്പോലീത്തമാരും തെരഞ്ഞെടുക്കപ്പെട്ടവരും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരുമായി 202 അംഗങ്ങള്‍ മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.

അഡ്വ. ബിജു ഉമ്മന്‍ സഭാ മാനേജിംഗ് കമ്മിറ്റി അംഗമായി 23 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരണം ഭദ്രാസനത്തിലെ കവിയൂര്‍ സ്ലീബാ പളളി ഇടവകാംഗമാണ്. ഇടവക സെക്രട്ടറി, സണ്‍ഡേസ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍, സുവിശേഷ സംഘം ഡിസ്ട്രിക്റ്റ് ഓര്‍ഗനൈസര്‍, നിരണം ഭദ്രാസന കൗണ്‍സില്‍ അംഗം, സഭയുടെ റൂള്‍സ് കമ്മിറ്റി, ലീഗല്‍ കമ്മീഷന്‍, 2008-ല്‍ എപ്പിസ്‌ക്കോപ്പല്‍ തെരഞ്ഞെടുപ്പ് സ്‌ക്രീനിംഗ് കമ്മിറ്റി, കാതോലിക്കേറ്റ് & എം.ഡി സ്‌ക്കൂള്‍സ് ഗവേണിംഗ് ബോര്‍ഡ് എന്നിവയില്‍ അംഗവും വിവാഹസഹായ പദ്ധതി, പരുമലയില്‍ നടന്ന മൂന്ന് മലങ്കര അസോസിയേഷന്‍ യോഗങ്ങളുടെയും പബ്ലിസിറ്റി കമ്മിറ്റി എന്നിവയുടെ കണ്‍വീനര്‍, പുനര്‍വിവാഹം സംബന്ധിച്ചുളള പരിശുദ്ധ ബാവായുടെ നിയമോപദേഷ്ടാവ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നിരണം സെന്റ് മേരീസ് സ്‌ക്കൂള്‍ അദ്ധ്യാപിക ആശാ ജേക്കബ് ഭാര്യയും, ക്രിസ്റ്റീന മറിയം മാത്യൂ (പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അദ്ധ്യാപിക) ജേക്കബ് എം. ഉമ്മന്‍ (തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥന്‍) എന്നിവര്‍ മക്കളുമാണ്.

Comments

comments

Share This Post

Post Comment