അസ്സോസ്സിയേഷന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ബിജു ഉമ്മന് പരുമലയില്‍ സ്വീകരണം നല്‍കി


മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസ്സിയേഷന്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അസ്സോസ്സിയേഷന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.ബിജു ഉമ്മന് പരുമല സെമിനാരിയില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് അദ്ദേഹത്തെ പൂച്ചെണ്ട് നല്‍കി അനുമോദിച്ചു. അസി.മാനേജര്‍ ഫാ.കെ.വി.ജോസഫ് റമ്പാന്‍ ആശംസകള്‍ നേര്‍ന്നു. മലങ്കര സഭയുടെ പുതിയ അസ്സോസ്സിയേഷന്‍ സെക്രട്ടറിക്ക് പരുമല സെമിനാരിയുടെയും ഗ്രീഗോറിയന്‍ ടി.വി.യുടെയും ആശംസകള്‍.

Leave a Reply

Your email address will not be published. Required fields are marked *