ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ – പീഢാനുഭവവാര ശുശ്രൂഷകള്‍ 2017


ദുബായ് : ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ പീഢാനുഭവവാര ശുശ്രൂഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ 7 വെള്ളി രാവിലെ 7-ന് പ്രഭാത നമസ്‌കാരം, തുടര്‍ന്ന് നാല്പതാം വെള്ളിയുടെ വിശുദ്ധ കുര്‍ബ്ബാന, കാതോലിക്കാ ദിനാഘോഷം. ഏപ്രില്‍ 8 ശനി വൈകിട്ട് 6.30-ന് സന്ധ്യാ നമസ്‌കാരം, വിശുദ്ധ കുര്‍ബ്ബാന,തുടര്‍ന്ന് ഊശാന ശുശ്രൂഷ നടക്കും. ഊശാന ശുശ്രൂഷയ്ക്ക് അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലിത്ത നേതൃത്വം നല്‍കും. ഏപ്രില്‍ 12 ബുധന്‍ വൈകിട്ട് 6.30-ന് സന്ധ്യാ നമസ്‌കാരം, പെസഹ ശുശ്രൂഷ. വിശുദ്ധ കുര്‍ബ്ബാന. ശുശ്രൂഷയ്ക്ക് സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭി. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലിത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും.ഏപ്രില്‍ 13 വ്യാഴം വൈകിട്ട് 7-ന് സന്ധ്യാ നമസ്‌കാരം, തുടര്‍ന്ന് ഏബ്രഹാം മാര്‍ എപ്പിഫനിയോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ. ഏപ്രില്‍ 14 വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ വൈകിട്ട് 4 വരെ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ നടക്കും. ദുഃഖ വെള്ളി നമസ്‌കാരം, ധ്യാനം, കബറടക്ക ശുശ്രൂഷകള്‍ക്ക് ശേഷം കഞ്ഞി നേര്‍ച്ച നടക്കും. ശുശ്രൂഷകള്‍ക്ക് അഭി.ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലിത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഏപ്രില്‍ 15 ശനി രാവിലെ 9-ന് ദുഃഖ ശനിയാഴ്ചയുടെ വിശുദ്ധ കുര്‍ബ്ബാന. വൈകിട്ട് 6.30-ന് സന്ധ്യാ നമസ്‌കാരം, വിശുദ്ധ കുര്‍ബ്ബാന, ഈസ്റ്റര്‍ ശുശ്രൂഷകള്‍. ഏപ്രില്‍ 9 ഞായര്‍, 10 തിങ്കള്‍, 11 ചൊവ്വാ ദിവസങ്ങളില്‍ വൈകിട്ട് 7.30-ന് സന്ധ്യാ നമസ്‌കാരം തുടര്‍ന്ന് ധ്യാന പ്രസംഗം ഉണ്ടാകും. കഷ്ടാനുഭവ വാര ശുശ്രൂഷകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ മാത്യു കെ. ജോര്‍ജ് , സെക്രട്ടറി ബിജുമോന്‍ കുഞ്ഞച്ചന്‍ എന്നിവര്‍ അറിയിച്ചു.

conact to – 04-331-11-22

Reporter : Paul George

Leave a Reply

Your email address will not be published. Required fields are marked *