പൂള്‍ ഡോര്‍സെറ്റില്‍ കണ്‍വന്‍ഷനും പീഡാനുഭവ വാര ശുശ്രുഷകളും ഏപ്രില്‍ 9 മുതല്‍


ഡോര്‍സെറ്റ്: യു.കെ. ഡോര്‍സെറ്റ് പൂള്‍ സെന്റ്‌തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ആണ്ടുതോറും നടത്തിവരാറുള്ള കഷ്ടാനുഭവവാര ശുശ്രൂഷയും ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷനുംഏപ്രില്‍ 8 മുതല്‍ 15 വരെ ഡോര്‍സെറ്റ് പൂള്‍സെന്റ് ക്‌ളിമന്റ്‌സ് ചര്‍ച്ച് ഹാളില്‍ നടക്കും. ഏപ്രില്‍ 8 വൈകിട്ട് ആറിന് സന്ധ്യാനമസ്‌ക്കാരവും ഏപ്രില്‍ 9 ഞായറാഴ്ച രാവിലെ 8.30ന് വിശുദ്ധ കുര്‍ബ്ബാനയും ഓശാനശുശ്രൂഷയും നടക്കും. ഏപ്രില്‍ 10, 11 തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ മൂന്ന് മണി വരെ കണ്‍വന്‍ഷന്‍. ഫാ. വിവേക് വറുഗീസ്(റോം) നേതൃത്വം നല്‍കും. ഏപ്രില്‍ 12 ബുധനാഴ്ച സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ധ്യാനവുംനടക്കും. സന്ധ്യാനമസ്‌ക്കാരത്തെ തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും പെസഹായുടെശുശ്രൂഷയും. ഏപ്രില്‍ 13 വ്യാഴാഴ്ച സന്ധ്യാനമസ്‌ക്കാരവും വചന പ്രഘോഷണവുംനടക്കും. ഏപ്രില്‍ 14 വെള്ളിയാഴ്ച രാവിലെ 8.30 ദുഃഖവെള്ളി ശുശ്രൂഷയും തുടര്‍ന്ന് സന്ധ്യാനമസ്‌ക്കാരവും നടക്കും. ഏപ്രില്‍ 15 ശനിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയുംസന്ധ്യാനമസ്‌ക്കാരവും, തുടര്‍ന്ന് ഉയര്‍പ്പിന്റെ ശുശ്രൂഷയും നടക്കും.തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ വിശുദ്ധ കുമ്പസാരത്തിനുള്ള സൌകര്യമുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശുദ്ധകുര്‍ബാനയിലും പീഡാനുഭവവാര ശുശ്രൂഷയിലും കണ്‍വന്‍ഷനിലും യാമപ്രാര്‍ത്ഥന കളിലും പ്രാര്‍ത്ഥനയോടും ഉപവാസത്തോടും കൂടി വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ വിശ്വാസികളെ ഇടവകയിലേക്ക് ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. അനൂപ് മലയില്‍ എബ്രഹാം അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ,

മാർട്ടിൻ ജോർജ് ( സെക്രട്ടറി ) 07737527985

അനോജ് ചെറിയാൻ ( ട്രസ്റ്റി ) 07723 985231

St Clements Church Hall ,

Poole, Dorset , BH15 3PH

Reporter : Martin Thenamkalayil

Comments

comments

Leave a Reply

Your email address will not be published. Required fields are marked *