ദുബായ് ഈസ്റ്റര്‍ സംഗമം ഏപ്രില്‍ 18ന്


ദുബായ് : കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ.സി.സി) ഗള്‍ഫ് സോണിന്റെയും, ദുബായ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഈസ്റ്റര്‍ സംഗമവും മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായുടെ ജന്മശതാബ്ദി ആഘോഷവും വിവിധ പരിപാടികളോടെ ഏപ്രില്‍ 18 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടക്കും. ഈസ്റ്റര്‍ സംഗമത്തില്‍ വിവിധ സഭകളിലെ മേലധ്യക്ഷന്മാരായ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത, അല്ക്‌സാണ്ട്രയോസ് മാര്‍ തോമസ് മെത്രാപ്പോലീത്ത, മാര്‍ യോഹന്നാന്‍ ജോസഫ് മെത്രാപ്പോലീത്ത എന്നിവര്‍ മുഖ്യാതിഥികളാകും. ബോണാ ക്യംതാ (ഹാപ്പി ഈസ്റ്റര്‍) പരിപാടിയോട് അനുബന്ധിച്ച് വൈകിട്ട് 5 ന് യു.എ.ഇ.യിലെ എല്ലാ സഭകളിലെയും വൈദികരുടെ സമ്മേളനം, 6ന് സണ്ടേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഈസ്റ്റര്‍ പെയിന്റിംഗ് മത്സരം, 7ന് പൊതുസമ്മേളനം എന്നിവ നടക്കും. ഈസ്റ്റര്‍ സംഗമത്തോട് അനുബന്ധിച്ച് യു.എ.ഇ.യിലെ വിവിധ ദേവാലയങ്ങളിലെ ഗായകസംഘം നേതൃത്വം നല്‍കുന്ന ഈസ്റ്റര്‍ ഗാനശുശ്രൂഷയും നടക്കും. ഫാ.ഷാജി മാത്യൂസ്, ഫാ.ജേക്കബ് ജോര്‍ജ്ജ്, ജോബി ജോഷ്വാ, മോനി എം. ചാക്കോ, മനോജ് ജോര്‍ജ്ജ്, ഷാജി ഡി.ആര്‍, എലിസബത്ത് കുര്യന്‍, ഫാ. എബിന്‍ ഏബ്രഹാം, ചെറിയാന്‍ കീക്കാട്, റീജ ഐസക്, ബിജുമോന്‍ കുഞ്ഞച്ചന്‍, ജോളി ജോര്‍ജ്ജ്, മാത്യൂ കെ. ജോര്‍ജ്ജ്, പോള്‍ ജോര്‍ജ്ജ് പൂവത്തേരില്‍, സോളമന്‍ ജേക്കബ്, അഭിജിത് പാറയില്‍, ഡയസ് ഇടിക്കുള എന്നിവര്‍ വിവിധി കമ്മിറ്റികളുടെ ചുമതല വഹിക്കുന്നു.

Reporter : Paul George Poovatheril

Comments

comments

Share This Post

Post Comment