ഷാര്‍ജാ സെന്റ് ഗ്രീഗോറിയോസ് ഓ വി.ബി എസ് ക്‌ളാസുകള്‍ സമാപിച്ചു.


ഷാര്‍ജാ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടത്തിവന്ന ഓ വി.ബി എസ് ക്‌ളാസുകള്‍ സമാപിച്ചു.’ദൈവം എന്റെ പരമാനന്ദം ‘എന്നതായിരുന്നു ചിന്ത വിഷയം സമാപന സമ്മേളനം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ദൈവ സ്‌നേഹത്തില്‍ വളരുവാനും, ദൈവ സ്‌നേഹത്തില്‍ അധിഷ്ഠിതമായി ജീവിക്കുന്നതിനും അദ്ദേഹം കുട്ടികളെ ആഹ്വാനം ചെയ്തു. ഇടവക വികാരി ഫാ. അജി കെ. ചാക്കോ അധ്യക്ഷത വഹിച്ചു. ഫാ വി. എം പൗലോസ്, ഫാ. കെ.ജെ ജേക്കബ്, ഫാ. ജോമി വര്‍ഗീസ് ജോര്‍ജ്, സഹ വികാരി ഫാ ജോണ്‍ കെ. ജേക്കബ്, സഭാ മാനേജിങ് കമ്മറ്റി മെമ്പര്‍ കെ. ജി. നൈനാന്‍ ,ഇടവക ഭാരവാഹികളായ ട്രസ്റ്റി ഐയ്പ്പ് ജോര്‍ജ്, സെക്രട്ടറി ബിനു മാത്യു പള്ളിപ്പാട്, ജോയിന്റ് ട്രസ്റ്റീ മാത്യു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഡീക്കന്‍ ജോസന്‍ ജോണ്‍, ഹെഡ് മാസ്റ്റര്‍ സാമുവേല്‍ മത്തായി, സൂപ്രണ്ട് മേരി രഞ്ജിത്ത്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി പ്രേമി തമ്പി എന്നിവര്‍ നേതൃത്വം നല്‍കി.

Reporter : ALEX VARGHESE

Comments

comments

Share This Post

Post Comment