പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 52-ാം ഓര്‍മ്മപ്പെരുന്നാള്‍


പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 52-ാം ഓര്‍മ്മപ്പെരുന്നാള്‍ ഏപ്രില്‍ 7,8 തീയതികളില്‍ പാമ്പാടി ദയറായില്‍ നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും, അഭിവന്ദ്യ മെത്രാപ്പോലീത്താമാരും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.ഏഴാം തീയതി 5 മണിക്ക് പാമ്പാടി കത്തീഡ്രലില്‍ നിന്ന് ദയറായിലേക്ക് പ്രദക്ഷിണം. ദയറായില്‍ 7 മണിക്ക് അഭി. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രസംഗം നടത്തും. 7.30 മണിക്ക് പ്രദക്ഷിണം ദയറായില്‍ എത്തിച്ചേരും . തുടര്‍ന്ന് പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമകനകജൂബിലി ഡോക്യൂമെന്ററിയും പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസിന്റെ ജീവചരിത്ര കഥ പ്രകാശനം പരിശുദ്ധ ബാവാ നിര്‍വ്വഹിക്കും. തുടര്‍ന്ന് സഭാ സ്ഥാനികളെ ആദരിക്കല്‍. 9 മണിക്ക് കബറിങ്കല്‍ അഖണ്ഡപ്രാര്‍ത്ഥന. 8-ാം തീയതി വെളുപ്പിന് 5 മണിക്ക് അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ വി. കുര്‍ബ്ബാന. 8.30 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബ്ബാന. തുടര്‍ന്ന് കോട്ടയം ഭദ്രാസനത്തില്‍ നിന്ന് വിരമിച്ച വൈദികരെ ആദരിക്കല്‍, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്.

Comments

comments

Share This Post

Post Comment