ബഹറിന്‍ സെന്റ് മേരീസ് കത്തീഡ്രലില്‍ ഓശാന പെരുന്നാള്‍ ശുശ്രൂഷ നടത്തി.


മനാമ: യേശു ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുമായി ലോകമെങ്ങും ഉള്ള ക്രൈസ്തവര്‍ ഓശാന പെരുന്നാള്‍ ആഘോഷിച്ചു. ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും ഇന്നലെ വൈകിട്ട് ബഹറിന്‍ കേരളാ സമാജത്തില്‍ വച്ച് സന്ധ്യ നമസ്‌ക്കാരവും, വിശുദ്ധ കുര്‍ബ്ബാനയും, ഓശാന പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷയും നടന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിരണം ഭദ്രാസനാധിപനും ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസിഡണ്ടുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തിലും കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം എന്നിവരുടെ സഹ കാര്‍മികത്വത്തിലുമാണ് ആരാധനകള്‍ നടന്നത് എന്ന് ഇടവക ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാതു എന്നിവര്‍ അറിയിച്ചു

More Photos

Comments

comments

Leave a Reply

Your email address will not be published. Required fields are marked *