ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് കുന്നംകുളം സഹായമെത്രാപ്പോലീത്ത


അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്തയായി അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായെ പരിശുദ്ധ കാതോലിക്കാ ബാവാ കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി നിയമിച്ചു. 2017 മെയ് ഒന്നിന് അഭി.തിരുമേനി സ്ഥാനം ഏറ്റെടുക്കും. നിലവില്‍ പരിശുദ്ധ കാതോലിക്കാബാവായാണ് കുന്നംകുളം ഭദ്രാസന ചുമതലകള്‍ നിര്‍വഹിച്ചുവരുന്നത്. ഭരണകാര്യങ്ങളില്‍ തന്നെ സഹായിക്കുവാനാണ് അഭി.യൂലിയോസ് മെത്രാപ്പോലീത്തായെ പുതിയ പദവിയിലേക്ക് നിയമിച്ചതെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. സഭയുടെ ദൃശ്യമാധ്യമ വിഭാഗത്തിന്റെ പ്രസിഡന്റും അഭി.യൂലിയോസ് തിരുമേനിയാണ്.

Comments

comments

Share This Post

Post Comment