ആറാം മാര്‍ത്തോമ്മാ അവാര്‍ഡ് ഫാ.ഡോ.കെ.എം.ജോര്‍ജ്ജിന്


പുത്തന്‍കാവ് : പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന ആറാം മാര്‍ത്തോമ്മായുടെ നാമത്തില്‍ നല്‍കുന്ന ആറാം മാര്‍ത്തോമ്മാ അവാര്‍ഡിന് ഫാ.ഡോ.കെ.എം.ജോര്‍ജ്ജ് അര്‍ഹനായി. പ്രശസ്തനായ വേദശാസ്ത്രജ്ഞന്‍, അഖിലലോക സഭാ കൗണ്‍സിലിന്റെ മുന്‍ പ്രോഗ്രാം മോഡറേറ്റര്‍ കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി മുന്‍ പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച അപൂര്‍വ്വ വ്യക്തിത്വത്തിനുടമയാണ് ഫാ.ഡോ.കെ.എം.ജോര്‍ജ്ജ്. ഏപ്രില്‍ 18ന് പുത്തന്‍കാവ് സെന്റ് മേരീസ് കത്തീഡ്രലില്‍ ചേരുന്ന സമ്മേളനത്തില്‍വെച്ച് അവാര്‍ഡ് സമ്മാനിക്കും. സാമൂഹ്യ-സാംസ്‌കാരിക-സാമുദായിക മേഖലകളില്‍ പ്രശസ്തരായ വ്യക്തിത്വങ്ങളെയാണ് ഓരോ വര്‍ഷവും അവാര്‍ഡിനായി തെരഞ്ഞെടുക്കുക. മുന്‍ വര്‍ഷങ്ങളില്‍ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്, ഫാ.ഡോ.റ്റി.ജെ.ജോഷ്വാ, ദയാബായി, കെ.ഐ.ഫിലിപ്പ് റമ്പാന്‍ എന്നിവര്‍ക്ക് അവാര്‍ഡ് ലഭിച്ചിരുന്നു. 25000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ് ജേതാക്കള്‍ക്ക് ലഭിക്കുക.

Comments

comments

Share This Post

Post Comment