മാത്യൂസ് ദ്വിതീയന്‍ ബാവാമെമ്മോറിയല്‍ അഖില മലങ്കര ക്വിസ് മത്സരം ഏപ്രില്‍ 30-ന്


കൊല്ലം ഭദ്രാസനത്തിലെ നല്ലില സെന്റ് ഗ്രബിയേല്‍ ഓര്‍ത്തഡോക്‌സ് വലിയപള്ളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 2017 ഏപ്രില്‍ 30ന് മലങ്കരയുടെ സൂര്യതേജസ്സ് പരിശുദ്ധ ബസേലിയോസ് മാത്യൂസ് ദ്വിതീയന്‍ ബാവാ മെമ്മോറിയല്‍ അഖില മലങ്കര ക്വിസ് മത്സരം നടത്തുന്നു. ഒന്നാം സമ്മാനം 5001 രൂപയും എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം 2501 രൂപയും എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം 1501 രൂപയും എവര്‍റോളിംഗ് ട്രോഫിയും. ആദ്യ 15 സ്ഥാനക്കാര്‍ക്ക് വ്യക്തിഗത മൊമെന്റോയും മനോരമ ഇയര്‍ബുക്കും, എന്‍സൈക്ലോപീഡിയാ സിഡിയും സമ്മാനം. സഭയുടെ യുവജനപ്രസ്ഥാനം യൂണിറ്റില്‍ നിന്നും 2 പേര്‍ അടങ്ങുന്ന ഒരു ടീമിന് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ഉച്ചയ്ക്ക് 1.00ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഇടവക വികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. ബൈബിള്‍,സഭാചരിത്രം,
ആരാധന,പൊതുവിജ്ഞാനം എന്നീ മേഖലകളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍ ഉണ്ടാവുക. മത്സരാര്‍ത്ഥികള്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിക്കണം.
ക്വിസ് മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍:9995813429,8907277328, 7561817206.

Comments

comments

Share This Post

Post Comment