കര്‍ത്താവിന്റെ പുനരുത്ഥാനപ്പെരുന്നാള്‍ ആചരിച്ചു


കാല്‍വരിയില്‍ മരിച്ച ക്രിസ്തുനാഥന്‍ മൂന്നാം നാള്‍ മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റ മഹനീയ സ്മരണകളെ പുതുക്കി പരുമല സെമിനാരിയില്‍ നടന്ന ഉയിര്‍പ്പുപെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. പള്ളിക്കു ചുറ്റുമായി നടന്ന പ്രദക്ഷിണത്തില്‍ തിരികളുമേന്തി നിരവധി വിശ്വാസികള്‍ പങ്കുചേര്‍ന്നു. കര്‍ത്താവിന്റെ ഉയിര്‍പ്പുപ്രഖ്യാപനത്തോടെ ആരംഭിച്ച ശുശ്രൂഷകള്‍ വി.കുര്‍ബ്ബാനയോടെ പര്യവസാനിച്ചു. ഒരു ആഴ്ച നീണ്ടുനിന്ന വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ച അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് തിരുമേനിക്ക് പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഫാ.എം.സി.കുര്യാക്കോസ് പ്രത്യേകം നന്ദി അര്‍പ്പിച്ചു.

More Photos

Comments

comments

Leave a Reply

Your email address will not be published. Required fields are marked *