അബുദാബി പളളി പെരുന്നാളിന് കൊടിയേറി


ഗള്‍ഫ് കുടിയേറ്റ കാലഘട്ടത്തിന്റെ ആരംഭദിശയില്‍ തന്നെ സ്ഥാപിതമായതും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഗള്‍ഫ് മേഖലയിലെ പ്രഥമ കത്തീഡ്രലുമായ അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും കണ്‍വന്‍ഷനും 2017 ഏപ്രില്‍ 21 മുതല്‍ 28വരെ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മ്മീകത്വത്തില്‍ നടക്കും. ഇടവക വികാരി ഫാ.എം.സി.മത്തായി മാറഞ്ചേരില്‍ ഏപ്രില്‍ 21 ന് കൊടിയേറ്റ് നിര്‍വഹിച്ചു.
ഏപ്രില്‍ 25, 26 തീയതികളില്‍ ഫാ. ജേക്കബ് മാത്യു വചനശുശ്രൂഷ നിര്‍വഹിക്കും. 27 ന് വൈകുന്നേരം സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസയും, പെരുന്നാള്‍ ദിനമായ 28 ന് വെള്ളിയാഴ്ച വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും നേര്‍ച്ച വിളമ്പും. അന്നേ ദിവസം സെന്റ് ജോര്‍ജ്ജ് ഹോം നാലാംഘട്ടത്തിന്റെ ഉദ്ഘാടനവും, പള്ളിയുടെ മൊബൈല്‍ ആപ്ലിക്കേഷന്റെ ഉത്ഘാടനവും ഉണ്ടായിരിക്കും.
ഇടവക വികാരി റവ.ഫാ. എം.സി. മത്തായി മാറാഞ്ചേരില്‍ സഹ വികാരി. റവ.ഫാ ഷാജന്‍ വര്‍ഗീസ്, ട്രസ്റ്റി ശ്രീ സ്റ്റീഫന്‍ മല്ലേല്‍ സെക്രട്ടറി ശ്രീ സന്തോഷ് പവിത്രമംഗലം എന്നിവരടങ്ങിയ ഇടവക ഭരണസമിതി പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

Reporter : Reji Mathew Meenadom

Leave a Reply

Your email address will not be published. Required fields are marked *