അഖില മലങ്കര സന്ന്യാസ സമൂഹം വാര്‍ഷിക സമ്മേളനത്തിന് തുടക്കമായി


അഖില മലങ്കര സന്ന്യാസ സമൂഹം വാര്‍ഷിക സമ്മേളനത്തിന് കുന്നംകുളം അടുപ്പൂട്ടി സെന്റ് മഗ്ദലീന്‍ കോണ്‍വെന്റില്‍ തുടക്കമായി. ബോംബേ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സന്ന്യാസിമാര്‍ സമൂഹത്തിന് ദിശാബോധം നല്‍കുന്നവരായിരിക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. പ്രസ്ഥാനം പ്രസിഡന്റ് അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയസ് അധ്യക്ഷത വഹിച്ചു. അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മുഖ്യപ്രഭാഷണം നടത്തി. സന്ന്യാസ സമൂഹം ഉപാധ്യക്ഷന്‍ ഫാ.ഔഗേന്‍ റമ്പാന്‍, സെക്രട്ടറി ഫാ.എം.സി.കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

More Photos

Comments

comments

Share This Post

Post Comment