കലഞ്ഞൂര്‍ പള്ളി പെരുനാളും ശതോത്തര രജതജൂബിലിയും


പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ പിതാവിനാല്‍ സ്ഥാപിതമായ കലഞ്ഞൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയുടെ ശതോത്തര രജതജൂബിലി സമ്മേളനവും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ശ്രാദ്ധപ്പെരുനാളും 2017 മെയ് 5 മുതല്‍ 9 വരെ തീയതികളില്‍ നടക്കും. പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠ മെയ് 5വൈകുന്നേരം 4.30ന് അഭി.ഡോ.സഖറിയാസ് മാര്‍ അപ്രേം നിര്‍വഹിക്കും. 6 മണിക്ക് നടക്കുന്ന ജൂബിലി കണ്‍വന്‍ഷന്‍ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മെയ് 6ന് രാവിലെ 8ന് ചെമ്പ് വയ്പ്, വൈകുന്നേരം 4ന് ജൂബിലി ക്വിസ് മത്സരം മെയ് 7ന് രാവിലെ 10.30ന് ജൂബിലി സമ്മേളനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ.വി.ശശി ഉദ്ഘാടനം ചെയ്യും. 11ന് ഭക്ഷ്യമേള. മെയ് 8ന് 3.30ന് റാസ. മെയ് 9ന് രാവിലെ 8.30ന് അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വി.കുര്‍ബ്ബാന. വൈകുന്നേരം 5ന് അഭി.ഡോ.സഖറിയാസ് മാര്‍ അപ്രേം തിരുമേനി അദ്ധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനം റൈറ്റ്. റവ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പാ (മാര്‍ത്തോമ്മാ സഭ കൊട്ടാരക്കര ഭദ്രാസനം) ഉദ്ഘാടനം ചെയ്യും. അല്‍ ഹാഫിസ് മന്‍സൂര്‍ മൗലവി പ്രഭാഷണം നടത്തും.

Notice

Comments

comments

Share This Post

Post Comment