യു എ ഇ സോണൽ കമ്മറ്റി ” തൗതോബീതോ” പ്രബന്ധ അവതരണ മത്സരം സംഘടിപ്പിച്ചു


ദുബായ് : സെന്റ് തോമസ് കത്തീഡ്രൽ ദുബായിൽ വച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു എ ഇ സോണൽ കമ്മറ്റി സംഘടിപ്പിച്ച തീർത്ഥാടനം എന്ന് അർഥം വരുന്ന സുറിയാനി പദമായ ” തൗതോബീതോ ” എന്ന പേരിൽ പ്രബന്ധ അവതരണ മത്സരം വ്യസ്ത്യസ്ത കൊണ്ടും പങ്കാളിത്തം കൊണ്ടും അവതരണ മികവുകൊണ്ടും ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. ‘തീർത്ഥാടന വീഥികളിലൂടെ ‘ എന്നതായിരുന്നു വിഷയം. ഏഴു പേരടങ്ങുന്ന ഗ്രൂപ്പ്  ഏഴു മിനിറ്റിൽ മൾട്ടിമീഡിയ സാദ്ധ്യതകൾ ഉപയോഗപെടുത്തികൊണ്ടു ഈ വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കുകയും തുടർന്ന് അവർ അവതരിപ്പിച്ച പ്രബന്ധത്തിൽ നിന്ന് വിധികർത്താക്കൾ ചോദിക്കുന്ന ചോദ്യങ്ങൾ ക്കു ഉത്തരം നൽകുകയും വേണം. ആവശ്യമെങ്കിൽ മുന്നമേ നൽകിയിട്ടുള്ള ബുക്കുകൾ റഫർ ചെയ്‌തോ. മുന്നേ നൽകിയിട്ടുള്ള ഒരു ഫോൺ നമ്പറിൽ വിളിച്ചോ ഉത്തരം കണ്ടുപിടിക്കാൻ സഹായിക്കുന്ന ലൈഫ് ലൈൻ എന്ന സൗകര്യവും മത്സരാർത്ഥികൾക്ക് നൽകിയിരുന്നു. ഉള്ളടക്കം കൊണ്ടും, അവതരണ ശൈലി കൊണ്ടും,  പങ്കെടുത്ത അഞ്ചു ടീമുകളും ഒന്നിനൊന്നു മെച്ചമായി വിഷയം അവതരിപ്പിച്ചു. റാസൽഖൈമ സെന്റ് മേരീസ് ഇടവക യൂണിറ്റ് ഒന്നാം സ്ഥാനവും, അബുദാബി സെന്റ് ജോർജ് കത്തീഡ്രൽ യൂണിറ്റ് രണ്ടാം സ്ഥാനവും നേടി. പ്രവാസി സാഹിത്യകാരന്മാരായ  ജോ കാവാലം,  റോജിൻ പൈനുംമൂട്, ഷിബു മുളംകാട്ടിൽ എന്നിവർ വിധികർത്താക്കൾ ആയിരുന്നു. സോണൽ പ്രസിഡണ്ട് ബഹു. അജി കെ. ചാക്കോ അച്ചൻ, ദുബായ് ദുബായ് സെന്റ് തോമസ് കത്തീഡ്രൽ വികാരി ഫാ. ഷാജി മാത്യൂസ് സോണൽ സെക്രട്ടറി ബിജു തങ്കച്ചൻ, യുവജനപ്രസ്ഥാനം ദുബായ് ഇടവക യൂണിറ്റ് വൈസ് പ്രസിഡണ്ട് ഡോ. ജോബിൻസ് ജോൺ എന്നിവരുടെ നേതൃത്തിലാണ് ഈ മത്സരം സംഘടിപ്പിച്ചത്.

Comments

comments

Share This Post

Post Comment