ഒരുക്ക ധ്യാനവും സമര്‍പ്പണ പ്രാര്‍ത്ഥനയും പരുമലയില്‍ നടത്തപ്പെട്ടു


പരുമല : അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ ചുമതലയിലും, പരുമല സെമിനാരിയുടെ സഹകരണത്തിലും ധ്യാനവും സമര്‍പ്പണ പ്രാര്‍ത്ഥനയും പരുമലയില്‍ നടത്തപ്പെട്ടു. ജൂണ്‍ 2- ാം തീയതി രാവിലെ 10 മണിയ്ക്ക് പ്രാര്‍ത്ഥനയോടും ഗാനാലാപനത്തോടെയും ആരംഭിച്ച യോഗത്തില്‍ റവ. ഫാ. കെ. വി. പോള്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി അദ്ധ്യാപകന്‍ റവ. ഫാ. ഡോ. ജേക്കബ് മാത്യൂ ധ്യാനം നയിച്ചു. പരുമല സെമിനാരി മാനേജര്‍ റവ. ഫാ. എം. സി. കുര്യാക്കോസ് ആമുഖ സന്ദേശം നല്‍കി. റവ. ഫാ. ജോണ്‍ കെ. വര്‍ഗീസ് സമര്‍പ്പണ പ്രാര്‍ത്ഥന നടത്തി. കേന്ദ്ര ജനറല്‍ സെക്രട്ടറി റവ. ഫാ.  ഗീവര്‍ഗീസ് ജോണ്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കൃതജ്ഞതയും പറഞ്ഞു. കേന്ദ്ര വൈസ് പ്രസിഡന്റ് റവ.  ഫാ. ജോണ്‍സണ്‍ കല്ലിട്ടതില്‍, റവ. ഫാ. കുരുവിള മാത്യൂ, റവ. ഫാ. ബിജു മാത്യൂ എന്നിവര്‍ സംബന്ധിച്ചു. ഉച്ചനമസ്‌കാരം, മദ്ധ്യസ്ഥപ്രാര്‍ത്ഥന എന്നിവയോടുകൂടി 1 മണിയ്ക്ക് ധ്യാനം സമാപിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *