നട്ടെല്ലിന് താക്കോല്‍ദ്വാര ശസ്ത്രക്രിയ വിജയകരമായി നടത്തി: പരുമല ആശുപത്രിക്ക് അഭിമാനകരമായ നേട്ടം


പരുമല : നട്ടെല്ലിന്റെ പൊട്ടല്‍ ശരിയാക്കുന്നതിനുള്ള അതിനൂതനമായ താക്കോല്‍ദ്വാര ശസ്ത്രക്രിയ പരുമലയില്‍ വിജയകരമായി നടത്തി. ഉയരത്തില്‍ നിന്ന് വീണ് നട്ടെല്ലിന് ഗുരുതരമായ പൊട്ടലോടു കൂടിയാണ് ഓതറ സ്വദേശിയായ ഇരുപത്തിനാലുകാരിയെ പരുമല ആശുപത്രിയില്‍ എത്തിച്ചത്. യുവതിയെ പരിശോധിച്ച ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ. ശ്രീകുമാര്‍ അതിനൂതനമായ ‘പെര്‍ക്യുട്ടേനിയസ് പെഡിക്കിള്‍ സ്‌ക്രൂ ഫിക്‌സേഷന്‍’ എന്ന ശസ്ത്രക്രിയയ്ക്ക് നിര്‍ദ്ദേശിക്കുകയും പിറ്റേദിവസം തന്നെ രോഗിയെ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്കു വിധേയാക്കുകയുമാണുണ്ടായത്. മൂന്നൂമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ന്യൂറോസര്‍ജറി വിഭാഗം മേധാവി ഡോ. ശ്രീകുമാര്‍. എം. നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. നട്ടെല്ലിന് സമീപമായി നാല് ചെറിയ ദ്വാരത്തിലൂടെ സ്‌ക്രുകളും കമ്പികളും യോജിപ്പിച്ചാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. രോഗിക്ക് രണ്ടാംദിവസം തന്നെ നടക്കുവാന്‍ സാധിക്കുകയും മൂന്നാം ദിവസം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
നട്ടെല്ലിനുള്ള പരുക്കുകള്‍ക്കും കശേരുക്കള്‍ തെന്നിമാറുന്നതിനുമുള്ള സാധാരണ ശസ്ത്രക്രിയകള്‍ അതീവ അപകടകരമാണ്. നട്ടെല്ലിന്റെ ഭാഗം തുരന്ന് സ്‌ക്രുകളും കമ്പികളും ഉപയോഗിച്ച് ചെയ്തുവരുന്ന ഇത്തരം ശസ്ത്രക്രിയകള്‍ കൂടുതല്‍ രക്തസ്രാവത്തിനും അണുബാധയ്ക്കും കാരണമാകുകുയം രോഗിയ്ക്ക് ആഴ്ചകളോളം ആശുപത്രിയില്‍ കഴിയേണ്ടി വരികയും ചെയ്യും. എന്നാല്‍ ഈ രംഗത്ത് താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ അപകടസാധ്യത തീരെ കുറഞ്ഞതും അണുബാധ ഇല്ലാത്തതുമാണെന്നാണ് വിദഗ്ദ്ധ അഭിപ്രായം.
പരുമല ആശുപത്രിയില്‍ നട്ടെല്ലിനും തലച്ചോറിനും അതിനൂതനായ ചികിത്സാസംവിധാനങ്ങള്‍ ലഭ്യമാണെന്ന് ആശുപ്ത്രി ഡയറക്ടര്‍ അറിയിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *