ഔഗേൻ മാർദീവന്നാസിയോസ് മെത്രാപ്പോലീത്താ (1955 – 2007)

പരി. സഭ 2017 ജൂൺ – 6 ഭാഗ്യസ്മരണാർഹനായ അഭി. ഔഗേൻ മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്തായുടെ 10-ാം ഓർമ്മപ്പെരുന്നാൾ ഭക്തിആദരപൂർവ്വം കൊണ്ടാടുന്നു. 1955 ജൂലൈ മാസം 1-ാം തീയതി റാന്നി പകലോറ്റം താഴമൺ കുടുംബത്തിൽ മത്തായി കുര്യന്റെയും സാറാമ്മ കുര്യന്റെയും മകനായി ജനിച്ചു. ഓർത്തഡോക്സ് സെമിനാരിയിൽ വൈദീക വിദ്യാഭ്യാസം പൂർത്തിയാക്കി 1979 മെയ്യ് 21-ന് ശെമ്മാശപട്ടവും 1980 ജൂലൈ 19-ന് പൂർണ്ണ ശെമ്മാശപട്ടവും ദേവലോകം അരമനയിൽ വച്ച് പരി. മാത്യൂസ് പ്രഥമൻ ബാവ നൽകി 1980 ആഗസ്റ്റ് 30-ന് വൈദീകനായി 1992 ഡിസംബർ 12-ന് വള്ളിക്കാട്ട് ദയറായിൽ വച്ച് പരി. മാത്യൂസ് ദ്വിതീയൻ ബാവ റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തി 2005 മാർച്ച് മാസം – 3 ന് പരുമല സെമിനാരിയിൽ വച്ച് പരി. മാത്യൂസ് ദ്വിതീയൻ ബാവ മെത്രാപ്പോലീത്തയായി വാഴിച്ചു. തുടർന്ന് ഇടുക്കി ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായായി ചുമതലയേറ്റു. പരി. മാത്യൂസ് പ്രഥമൻ ബാവയുടെ സെക്രട്ടറി, ദേവലോകം അരമന മാനേജർ, പരി. എപ്പിസ്കോപ്പൽ സുന്നഹദോസ് ഓഫീസ് സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു.2007 ജൂൺ – 6 ന് ബുധനാഴ്ച്ച കാലം ചെയ്തു. 7-ന് പരി. ദിദിമോസ് ബാവയുടെ മുഖ്യകാർമികത്വത്തിൽ വള്ളിക്കാട്ട് ദയറായിൽ കബറടക്കി.

Comments

comments

Share This Post

Post Comment