പരിസ്ഥിതി മലിനീകരണം തടയുന്നതിനും ഭാവി തലമുറക്കായി പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രകൃതി പരിപാലനം പരിശീലിക്കണം – പരി. കാതോലിക്കാ ബാവാ


കോട്ടയം : പരിസ്ഥിതി മലിനീകരണം തടയുന്നതിനും ഭാവി തലമുറക്കായി പ്രകൃതി വഭവങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രകൃതി പരിപാലനം പരിശീലിക്കണമെന്നും പരിസ്ഥിതി സൗഹൃദ ലളിത ജീവിതശൈലി അവലംബിക്കണമെന്നും പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. ഓര്‍ത്തഡോക്‌സ് സഭ പരിസ്ഥിതി ദിനാചരണം പാലാ അരുണപരും സെന്റെ മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പരി. കാതോലിക്കാ ബാവാ. ഉപഭോഗ സംസ്‌കാരത്തില്‍ അധിഷ്ഠിതമായ പാശ്ചാത്യ ശൈലിയുടെ സ്വാധീനത്തില്‍പ്പെടരുതെന്നും പരി. കാതോലിക്കാ ബാവാ ഉദ്‌ബോധിച്ചു. പള്ളിയോടനുബന്ധിച്ചുള്ള മാര്‍ ഇവാനിയോസ് സ്റ്റുഡന്റ്‌സ് സെന്ററില്‍ വൃക്ഷത്തൈ നട്ടുകൊണ്ടായിരുന്നു ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വികാരി റവ.ഫാ.അലക്‌സ് ജോണ്‍ അധ്യക്ഷത വഹിച്ചു

Comments

comments

Share This Post

Post Comment