“പച്ച മരത്തണലിൽ” എന്ന പേരിൽ പരിസ്ഥിതി ദിനാചരണം


മർത്ത മറിയം തീർത്ഥാടന കേന്ദ്രമായ അടൂർ കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിലെ M.G.O.C.S.M ന്റെ  ആഭിമുഖ്യത്തിൽ ഹോളിക്രോസ്സ്  ആശുപത്രിക്കു സമീപം ഉള്ള തണൽ മരത്തിന്റെ കീഴിൽ ഇടവക യുവജന പ്രസ്ഥാനത്തിന്റെയും, ഓട്ടോ ഡ്രൈവേഴ്‌സിന്റെയും സഹകരണത്തിൽ  “പച്ച മരത്തണലിൽ” എന്ന പേരിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു  ഇടവക വികാരി ഫാ. ഷൈൻ വി. മാത്യു   അധ്യക്ഷത വഹിച്ചു ഫാ തോമസ് പി.  മുകളിൽ ഉദ്ഘാടനം നിർവഹിച്ചു. ഇടവക സെക്രട്ടറി മോബിൻ തോമസ് , M.G.O.C.S.M യു എ ഇ ട്രഷറർ അലക്സ് വർഗീസ്, സൈമൺ തോമസ്, സുഭാഷ്,  മനീഷ് കെ വർഗീസ് , ജിജി ബിജു, അനിത തോമസ്, നിഖിൽ പി. വർഗീസ് എന്നിവർ പ്രസംഗിച്ചു. ആയിരങ്ങൾക്ക് തണൽ നൽകിവരുന്ന തണൽ മരത്തെ പൊന്നാട അണിയിച്ചു  ആദരിക്കുകയും. അതോടൊപ്പം മുൻ വർഷങ്ങളിൽ പരിസ്ഥിതി ദിനങ്ങളിൽ നട്ട മരങ്ങൾ സംരക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്തു.

Comments

comments

Share This Post

Post Comment