മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനം വാർഷിക സമ്മേളനം ജൂൺ 11 ന്

മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ 14മത് വാര്‍ഷിക സമ്മേളനം കരിപ്പുഴ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് 2017 ജൂണ്‍ 11 ഞായറഴ്ച നടത്തപ്പെടുന്നു. യുവജനപ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ.അജി കെ തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡന്റ് അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. കേന്ദ്ര വൈസ് പ്രസിഡന്റ് റവ.ഫാ. ഫിലിപ്പ് തരകന്‍ മുഖ്യ സന്ദേശം നല്‍കും. റിട്ട. ബി.സി.ഡി.ഒയും ഹരിത കേരളം പദ്ധതിയുടെ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണുമായ‍ ശ്രീ.ആര്‍ വേണുഗോപാല്‍ ക്ലാസ് നയിക്കും. പ്രശസ്ത കലാകാരി കുമാരി എസ്.കണ്‍മണിയെ ആദരിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ റവ.ഫാ. വില്‍സണ്‍ ജോര്‍ജ്ജ് അദ്ധ്യക്ഷതവഹിക്കുകയും അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്യും. ബഹു. ആറന്മുള എം.എല്‍.എ ശ്രീ.വീണാ ജോര്‍ജ്ജ് മികച്ച യുണിറ്റുകൾക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. സമ്മേളനത്തോടനുബന്ധിച്ചുള്ള വിളംബര റാലി 10 ന് വൈകിട്ട് മൂന്നുമണിക്ക് ആനാരി സെന്റ് ജോൺസ് പള്ളിയിൽ നിന്നും ആരംഭിച്ചു സമ്മേളന നഗരിയായ കരിപ്പുഴ സെന്റ് ജോർജ് പള്ളിയിൽ എത്തിച്ചേരുമെന്ന് ജനറൽ സെക്രട്ടറി ബിനു ശാമുവേൽ, ട്രഷറർ മനു തമ്പാൻ തുടങ്ങിയവർ അറിയിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *