സാമൂഹിക വിരുദ്ധര്‍ പ്രചരണം നടത്തുന്ന ചിത്രത്തിൻറെ പിന്നിലെ സത്യം!!!


2017 ജൂണ്‍ 8 മാതൃഭൂമി ന്യൂസ് അവറില്‍ പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മദ്യസല്‍ക്കാരം നടത്തുന്ന രീതിയില്‍ ഒരു വ്യാജ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്കുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുന്നു. പരിശുദ്ധ കാതോലിക്കാ ബാവാ 2012- ല്‍ ഹാശാ ശുശ്രൂഷയ്ക്കായി ബഹറിനില്‍ എത്തിയപ്പോള്‍ പരിശുദ്ധ പിതാവ് കാലുകള്‍ കഴുകിയവരോടൊപ്പമിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രമാണിത്. എന്നാല്‍ അതില്‍ നിന്നും കട്ട് ചെയ്താണ് സാമൂഹിക വിരുദ്ധര്‍പ്രചരണം നടത്തുന്നത്. ഗ്ലാസുകളിലെ ആപ്പിള്‍ ജൂസ് മദ്യമായി വ്യാഖ്യാനിക്കപ്പെട്ടു. ഗള്‍ഫില്‍ ലഭിക്കുന്ന അല്‍മറായി കമ്പിനിയുടെ ആപ്പിള്‍ ജൂസാണ് ഉപയോഗിച്ചിരിക്കുന്നത്. സാമാന്യജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം വ്യക്തമാക്കിക്കൊടുക്കുവാനുള്ള സാമാന്യമര്യാദ മാതൃഭൂമി ചാനലില്‍ നിന്ന് സഭ പ്രതീക്ഷിക്കുന്നു. പരി. കാതോലിക്കാ ബാവായെപ്പറ്റി തെറ്റിദ്ധാരണ ഉളവാക്കുന്നതും അപകീര്‍ത്തികരമായ ഇത്തരമൊരു വ്യാജചിത്രം സൃഷ്ടിച്ച് നവമാദ്ധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സഭ നിര്‍ബന്ധിതമായിരിക്കുകയാണ് എന്ന വസ്തുതയും അറിയിക്കുന്നു എന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

http://orthodoxchurch.in/wp-content/blogs.dir/4/files/2017/06/09/Malankara-Orthodox-Church-Prethesheda-Vartha.pdf

Comments

comments

Leave a Reply

Your email address will not be published. Required fields are marked *