ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ. വി. ബി. എസ്‌. 2017-ന്‌ തുടക്കം കുറിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ അവധിക്കാല വേദപഠന ക്ലാസുകൾക്ക്‌ ജൂൺ 8-ന്‌ വൈകിട്ട്‌ 4 മണിക്ക്‌ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ തുടക്കം കുറിച്ചു. പ്രത്യേകമായി ക്രമീകരിച്ച ഗായകസംഘം ആലപിച്ച പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ സണ്ഡേസ്ക്കൂൾ ഹെഡ്ബോയ്‌ അശ്വിൻ ജോസഫ്‌ മാത്യൂ, എം. ജി. ഓ. സി. എസ്‌. എം. സെക്രട്ടറി ഷിനോ മറിയം സക്കറിയ എന്നിവർ ചേർന്ന്‌ പതാകയുയർത്തി. സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക വികാരി വന്ദ്യ തോമസ്‌ റമ്പാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഓ. വി. ബി. എസ്‌. ഡയറക്ടർ ഫാ. ചെറിയാൻ ജോസഫ്‌ ഭദ്രദീപം തെളിയിച്ച്‌ വേദപഠന ക്ലാസുകളുടെ ഉത്ഘാടനം നിർവ്വഹിച്ചു. വന്ദ്യ ഹബീബ് ജോസഫ് റമ്പാൻ, ഇടവക നിയുക്ത വികാരി ഫാ. ജേക്കബ്‌ തോമസ്‌, ഇടവക സെക്രട്ടറി എബ്രഹാം അലക്സ്‌, മലങ്കര സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം കോശി മാത്യൂ, ഹെഡ്മാസ്റ്റർ കുര്യൻ വർഗ്ഗീസ്‌, സീനിയർ അഡ്വൈസർ പി.സി. ജോർജ്ജ്‌ എന്നിവർ പ്രസംഗിച്ചു. ഓ. വി. ബി. എസ്‌. സൂപ്രണ്ട്‌ ജോബി കളീക്കൽ സ്വാഗതവും സണ്ഡേസ്ക്കൂൾ സെക്രട്ടറി ഷാബു മാത്യൂ നന്ദിയും അർപ്പിച്ചു.    ഈ വർഷത്തെ ഓ. വി. ബി. എസ്‌. സോങ്ങ്‌ ബുക്കിന്റെ പ്രകാശനം ഇടവക ട്രഷറാർ അജിഷ്‌ എം. തോമസിൽ നിന്നും ഏറ്റുവാങ്ങി സണ്ഡേസ്കൂൾ സെക്രട്ടറി ഷാബു മാത്യുവിനു നൽകികൊണ്ട്‌ മഹാഇടവക വികാരി വന്ദ്യ തോമസ്‌ റമ്പാൻ നിർവ്വഹിച്ചു. ഓഡിയോ സിഡിയുടെ പ്രകാശനം സണ്ഡേസ്ക്കൂൾ ട്രഷറാർ ഫിലിപ്സ്‌ ജോണിൽ നിന്നും ഏറ്റുവാങ്ങി ഓ. വി. ബി. എസ്സ്‌. ബാൻഡ്‌ മാസ്റ്റർ ജെസി ജെയ്സണു നൽകി കൊണ്ട്‌ ഇടവക സഹവികാരി ഫാ. ജിജു ജോർജ്ജ് നിർവ്വഹിച്ചു. ‘എല്ലാവർക്കും നന്മ ചെയ്യുവിൻ’ എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തിൽ, 700-ഓളം കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട്, ജൂൺ 8 മുതൽ, വെള്ളി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ വൈകിട്ട്‌ 4 മുതൽ 6.30 വരെ എൻ. ഈ. സി. കെ. അങ്കണത്തിൽ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ ജൂൺ 22-ന്‌ സമാപിക്കും. അന്നേദിവസം കുട്ടികളുടെ വർണ്ണശബളമായ റാലിയും, കലാപരിപാടികളും പൊതുസമ്മേളനവും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *