അബുദാബിയിലെ ഈ മോസ്‌കിന് പുതിയ പേര് മേരി ദ മദർ ഓഫ് ജീസസ്


അബുദാബി : അബുദാബിയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് മോസ്‌കിന്റെ പേരു മാറ്റി. ഈസയുടെ മാതാവ് മറിയം അഥവാ യേശുവിന്റെ മാതാവ് മേരി എന്നാണ് പുനര്‍നാമകരണം ചെയ്തത്. മതങ്ങള്‍ തമ്മിലുള്ള സാമൂഹിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും സ്വഭാവ സവിശേഷതകള്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് പേര് മാറ്റിയതെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ അറിയിച്ചു. നടപടിയെ യു എ ഇ സഹിഷ്ണുതാ കാര്യമന്ത്രി ഷെയ്ഖ് ലുബ്‌ന അല്‍ ഖാസിമി അഭിനന്ദിച്ചു. അബുദാബി എയര്‍പോര്‍ട്ട് റോഡിനു സമീപമാണ് ഈ മോസ്‌ക് സ്ഥിതി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *