ഫാമിലി യൂത്ത്‌ കോണ്‍ഫറന്‍സ്‌ സുവനീര്‍ ക്യാമ്പെയിന്‍ ഫൈനല്‍ കിക്ക്‌ ഓഫ്‌


മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഫാമിലി യൂത്ത്‌ കോണ്‍ഫറന്‍സ്‌ സുവനീര്‍ ക്യാമ്പെയിനിങ്ങിന്റെ ഫൈനല്‍ കിക്ക്‌ ഓഫ്‌ സമ്മേളനം യൂഹാനോന്‍ മാര്‍ തേവോദോറോസ്‌ മെത്രാപ്പൊലീത്തയുടെ അധ്യക്‌ഷതയില്‍ നടന്നു. ഫാ. ഡോ. ജോര്‍ജ്‌ കോശി സ്വാഗതം പറഞ്ഞു. സുവനീര്‍ ചീഫ്‌ എഡിറ്റര്‍ എബി കുര്യാക്കോസ്‌ ഈ വര്‍ഷത്തെ സുവനീറിന്റെ ലക്ഷ്യത്തെകുറിച്ച്‌ വിശദീകരിച്ചു. ടാര്‍ജറ്റ്‌ നേടുന്നതിനായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു. വികാരി ഫാ. ഡോ. ജോര്‍ജ്‌ കോശി നല്‍കിയ ചെക്ക്‌ ബിസിനസ്‌ മാനേജര്‍ ഡോ. ഫിലിപ്പ്‌ ജോര്‍ജിന്‌ നല്‍കി മാര്‍ തേവോദോറോസ്‌ ഫൈനല്‍ കിക്ക്‌ ഓഫ്‌ നിര്‍വഹിച്ചു.  ഫാ. പി എ മാത്യൂസ്‌, ജീമോന്‍ വര്‍ഗീസ്‌, ഡീക്കന്‍ അബു ജോര്‍ജ്‌, ഭദ്രാസന കൗണ്‍സിലര്‍മാരായ സജി എം പോത്തന്‍, സന്തോഷ്‌ മത്തായി എന്നിവരും പൗലോസ്‌ കറുകപ്പള്ളിയും പ്രസംഗിച്ചു. എബി കുര്യാക്കോസ്‌ കൃതജ്ഞത പറഞ്ഞു.

Comments

comments

Share This Post

Post Comment