നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം കലാമേള ജൂലൈ 2-ന്


റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം കലാമേള ജൂലൈ 2-ന് ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ റാന്നി, സെന്റ് തോമസ് അരമനയില്‍ വച്ച് നടത്തപ്പെടും. ബാലസമാജം ഭദ്രാസന വൈസ്പ്രസിഡന്റ് റവ.ഫാ.സോബിന്‍ സാമുവേലിന്റെ അദ്ധ്യക്ഷതയില്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്‍ കലാമേള ഉദ്ഘാടനം ചെയ്യും. ആക്ഷന്‍ സോങ്, ബൈബിള്‍ കഥാകഥനം, പെയിന്റിങ്, സുറിയാനി ലളിത ഗാനം, പ്രസംഗം, ബൈബിള്‍ കഥാ രചന, ബൈബിള്‍ പദ്യപാരായണം, ബൈബിള്‍ കഥാപ്രസംഗം, ഉപന്യാസം, ക്വിസ് എന്നീ വിഷയങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ഇടവകതല മത്സരങ്ങള്‍ ജൂണ്‍ 18-ന് മുമ്പായി പൂര്‍ത്തീകരിക്കണമെന്ന് ജനറല്‍ സെക്രട്ടറി ശ്രീ.ജേക്കബ് തോമസ് അറിയിച്ചു.

Comments

comments

Share This Post

Post Comment