പരിശുദ്ധ പത്രൊസ് പൗലൊസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുനാള്‍ 2017 ജൂണ്‍ 28, 29 തീയതികളില്‍ നടക്കും


പരുമല സെമിനാരി പള്ളിയുടെ കാവല്‍പിതാക്കന്മാരായ പരിശുദ്ധ പത്രൊസ് പൗലൊസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുനാള്‍ 2017 ജൂണ്‍ 28, 29 തീയതികളില്‍ നടക്കും. അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത പെരുനാളിന് മുഖ്യ കാര്‍മികത്വം വഹിക്കുന്നു. ജൂണ്‍ 25ന് വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം സെമിനാരി മാനേജര്‍ ഫാ. എം. സി. കുര്യാക്കോസ് പെരുനാളിന് തുടക്കം കുറിച്ച് കൊടി ഉയര്‍ത്തും. 28 ന് 6 മണിക്ക് സന്ധ്യാനമസ്‌കാരം തുടര്‍ന്ന് അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത വചനശുശ്രൂഷ നിര്‍വഹിക്കും. 7. 30ന് റാസ തുടര്‍ന്ന് ധൂപപ്രാര്‍ത്ഥന,  ആശീര്‍വാദം.
29ന് രാവിലെ 6.30ന് പ്രഭാതനമസ്‌കാരം 7. 30ന് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന. വടക്കേ കുരിശിങ്കലേക്ക് പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയോടെ പെരുനാളിന് സമാപനമാകും. ഫാ. എം. സി. കുര്യാക്കോസ് (മാനേജര്‍, പരുമല സെമിനാരി) പി. പി. ഗീവര്‍ഗ്ഗീസ്, ജോര്‍ജ്ജ് തോമസ് (പെരുനാള്‍ കമ്മറ്റി കണ്‍വീനേഴ്‌സ്) പെരുനാളിന് നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment