ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു. എ. ഇ മേഖല അർദ്ധവാർഷിക സംഗമം നടത്തപ്പെട്ടു


ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു. എ. ഇ മേഖല അർദ്ധവാർഷിക സംഗമം  ഫുജൈറ സെൻ്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ  വച്ച് നടത്തപ്പെട്ടു. സോണൽ പ്രസിഡൻ്റ് ഫാദർ അജി കെ ചാക്കോ  അധ്യക്ഷത വഹിച്ചു , ഫുജൈറ ഇമ്മാനുവേൽ മാർത്തോമാ ഇടവക വികാരി  റവ. എം. എം തോമസ് ഉദ്‌ഘാടനം നിർവഹിച്ചു.  തീർത്ഥാടന വീഥികൾ എന്ന ചിന്താവിഷയ ആസ്പദമാക്കി യുവ സാഹിത്യകാരി ശ്രീമതി ഷെമി മുഖ്യ പ്രഭാഷണം നടത്തി. ഫാദർ ഐപ്പ് പി അലക്സ് , ഫാദർ എബ്രഹാം തോമസ് .  ശ്രീ സാമുവേൽ കുരുവിള,  ശ്രീ ജിനീഷ് വർഗീസ്, ശ്രീ ജിജോ കളരിക്കൽ ശ്രീമതി സിജു വർഗീസ്. ശ്രീ ഷൈജു രാജൻ, സോണൽ സെക്രട്ടറി ബിജു തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.  യു.എ.ഇ  യിലെ വിവിധ ഓർത്തഡോക്സ് ദൈവാലയങ്ങളിലെ  സേവനത്തിനു ശേഷം മടങ്ങിപ്പോകുന്ന വികാരിമാർക്കും മുൻ സോണൽ സെക്രട്ടറി  അഡ്വ. കോശി വല്യഴത്തിനും   യാത്ര അയപ്പ് നൽകി . സോണൽ തലത്തിൽ നടന്ന പ്രശ്നോത്തരി മത്സരത്തിൽ  റാസൽ ഖൈമ, ഫുജൈറ, ഷാർജ യൂണിറ്റുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.  

Comments

comments

Share This Post

Post Comment