ഫാമിലി കോണ്‍ഫറന്‍സ് : സുവനിയര്‍ തയ്യാറാവുന്നു


ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന ബിസിനസ്സ് സുവനിയര്‍ പ്രസിദ്ധീകരണത്തിനു തയ്യാറായി വരുന്നു. 345 പേജുകള്‍ ഉള്ള സുവനിയറില്‍ 33 രചനകളും 419 പരസ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിസിനസ്സ് സുവനിയറിലൂടെ 101,000 ഡോളര്‍ സമാഹരിച്ചു കഴിഞ്ഞതായി ബിസിനസ്സ് മാനേജര്‍ ഡോ. ഫിലിപ്പ് ജോര്‍ജ് അറിയിച്ചു. ഇനിയും കിട്ടാനുള്ള 25,000 ഡോളര്‍ കൂടി വന്നു കഴിഞ്ഞാല്‍ കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ സൗജന്യനിരക്കില്‍ ഏര്‍പ്പെടുത്തിയ ആനുകൂല്യത്തിന് വേണ്ട കൈത്താങ്ങലാവും. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ബിസിനസ്സ് സുവനിയര്‍ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടിയുള്ള അക്ഷീണ പ്രയത്‌നിലായിരുന്ന കമ്മിറ്റിയംഗങ്ങളെന്ന് ചീഫ് എഡിറ്റര്‍ എബി കുര്യാക്കോസ് അറിയിച്ചു. ഇതിനു വേണ്ടി ഭദ്രാസനത്തിലെ 90 ശതമാനം പള്ളികളിലും സുവനിയര്‍ പ്രതിനിധികള്‍ നേരിട്ടെത്തിയിരുന്നു. ടൊറന്റോ മുതല്‍ കരോളീന വരെയുള്ള പള്ളികള്‍ സന്ദര്‍ശിച്ചു. ചെന്നിടത്തെല്ലാം ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചതും.
റവ. ഫാ. പൗലോസ് റ്റി. പീറ്റര്‍, ഡോ. സോഫി വില്‍സന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുവനിയറിന്റെ എഡിറ്റോറിയല്‍ ജോലികള്‍ പൂര്‍ത്തീകരിച്ചത്.
കുര്യാക്കോസ് തര്യന്‍, സൂസന്‍ തോമസ്, ഫിലിപ്പോസ് സാമുവല്‍, മാത്യു വറുഗീസ്, വറുഗീസ് പി. ഐസക്ക്, സജി. എം. പോത്തന്‍, തോമസ് വറുഗീസ്, വിനു കുര്യന്‍, ജയ്‌സണ്‍ തോമസ്, ജയിംസ് സാമുവല്‍, രാജന്‍ പടിയറ, ജോര്‍ജ് വറുഗീസ്, ജോര്‍ജ് പി. തോമസ് എന്നിവരായിരുന്നു ബിസിനസ്സ് സുവനിയറിന്റെ ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായി പ്രവര്‍ത്തിച്ചത്. ഫിലിപ്പോസ് സാമുവല്‍, മാത്യു വറുഗീസ്, രാജന്‍ ജോര്‍ജ്, വറുഗീസ് പി. ഐസക്ക്, ജോര്‍ജ് പി. തോമസ്, ജയിംസ് സാമുവല്‍, ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, മാത്യു സാമുവല്‍, ജോര്‍ജ് വറുഗീസ്, മോളി പൗലോസ്, സുനോജ് തമ്പി എന്നിവര്‍ ഏരിയ കോര്‍ഡിനേറ്റര്‍മാരായി സുവനിയറിന് ഫണ്ട് ശേഖരണത്തിനായി പ്രവര്‍ത്തിച്ചു. ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. കോണ്‍ഫറന്‍സ് ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ ഫണ്ട് ശേഖരണം നടത്തുകയും കോണ്‍ഫറന്‍സിന് ആഴ്ചകള്‍ക്ക് മുന്‍പു തന്നെ പ്രിന്റിങ് ജോലികള്‍ തീര്‍ക്കുവാനും സാധിച്ചതിലുള്ള സന്തോഷവും അഭിമാനവും കോര്‍ഡിനേറ്റര്‍ ഫാ. വറുഗീസ് എം. ഡാനിയല്‍, സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറാര്‍ ജീമോന്‍ വറുഗീസ് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Coordinator: Rev. Fr. Dr. Varghese M. Daniel, (203)-508-2690, frmdv@yahoo.com
General Secretary: George Thumpayil, (973)-943-6164, thumpayil@aol.com
Treasurer: Jeemon Varghese, (201)-563-5550, jeemsv@gmail.com

Family conference website – www.fyconf.org
Conference Site – https://www.kalahariresorts.com/Pennsylvania

Comments

comments

Share This Post

Post Comment