ഹനോനോ – 2017ൻ്റെ കൂപ്പൺ പ്രകാശനം നിർവ്വഹിച്ചു


കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ – ജീവകാരുണ്യപ്രസ്ഥാനമായ മാർ ഗ്രീഗോറിയോസ്‌ മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹനോനോ-2017ന്റെ (HANONO-2017) കൂപ്പൺ പ്രകാശനം, കൂപ്പൺ കൺവീനർ അനിൽ വർഗ്ഗീസിൽ നിന്നും ഏറ്റുവാങ്ങി ഇടവക വികാരിയും സംഘടനയുടെ പ്രസിഡന്റുമായ ഫാ. ജേക്കബ്‌ തോമസ്‌ നിർവഹിച്ചു. തുടർന്ന്‌ പ്രസ്തുത കൂപ്പണിന്റെ ആദ്യവില്പ്പന, “MGM SAVE A LIFE PHASE-II” കൺവീനർ കെ. കെ. തമ്പിക്ക്‌ നൽകികൊണ്ട്‌ വികാരി നിർവ്വഹിച്ചു. ജൂൺമാസം 23-നു അബ്ബാസിയ പാർസനേജിൽവെച്ച്‌ നടന്ന ചടങ്ങിൽ ഇടവക സഹ വികാരി ഫാ. ജിജു ജോർജ്‌, ഇടവക ആക്ടിംഗ്‌ ട്രഷറാർ സിബു അലക്സ്‌, സെക്രട്ടറി അബ്രഹാം സി. അലക്സ്‌, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങളായ ബാബു വർഗ്ഗീസ്‌, ഷാജി ഇലഞ്ഞിക്കൽ, ഹനോനോ 2017 ജനറൽ കൺവീനർ ദീപക്‌ അലക്സ്‌ പണിക്കർ, ജോയിന്റ്‌ ജനറൽ കൺവീനർ തോമസ്‌ വർഗ്ഗീസ്‌, ഫിനാൻസ്‌ കൺവീനർ ഉമ്മൻ വി. കുര്യൻ, എം.ജി.എം. വൈസ്‌ പ്രസിഡന്റ്‌ റെജി ഉമ്മൻ, സെക്രട്ടറി ജേക്കബ്‌ തോമസ്‌, മറ്റ്‌ ഭാരവാഹികളും, അംഗങ്ങളും സന്നിഹിതരായിരുന്നു. പ്രസ്തുത പരിപാടിയുടെ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന്‌ ജനറൽ കൺവീനർ അറിയിച്ചു.

Comments

comments

Share This Post

Post Comment