അങ്കമാലി ഭദ്രാസനാധിപന്‍ അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത രചിച്ച “ഉദയനാദം” പ്രകാശനം ചെയ്തു


അങ്കമാലി : അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത രചിച്ച 75 സങ്കീര്‍ത്തനധ്യാനങ്ങളുടെ സമാഹാരമായ ഉദയനാദം മുന്‍ ജസ്റ്റിസ് ബഞ്ചമിന്‍ കോശി അഡ്വ. ബിജു ഉമ്മന് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു. പരുമല സെമിനാരിയില്‍ പരിശുദ്ധ പത്രോസ് – പൗലൊസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുനാളില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി. കുര്യാക്കോസ്, ഫാ. കെ. വി. ജോണ്‍, അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment