പൈതൃകം സംരക്ഷിച്ച് ആര്‍ത്താറ്റ് കത്തീഡ്രല്‍ പുതുക്കിപ്പണിയും


കുന്നംകുളം : കാറ്റ് നാശം വിതച്ച ചരിത്രപ്രസിദ്ധമായ ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിൻ്റെ പൈതൃകത്തിന് കോട്ടംതട്ടാതെ പുതുക്കിപ്പണിയും എന്ന് പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനമെടുത്തു. ജാതിമതഭേദമില്ലാതെ എല്ലാ വിഭാവം ജനങ്ങളുടെയും സഹകരണത്തിലാണ് കത്തീഡ്രലിൻ്റെ പുതുക്കിപ്പണി. പരി. കാതോലിക്കാ ബാവാ പുനരുദ്ധാരണത്തിന് നേതൃത്വം വഹിക്കും. കത്തീഡ്രലില്‍ നടത്തിവരുന്ന താല്കാലിക അറ്റകുറ്റപ്പണിയുടെ പുരോഗതി യോഗം വിലയിരുത്തി തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്ത, തൃശൂര്‍ ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പാലീത്ത, കൊച്ചി ഭദ്രാസനാധിപന്‍ അഭി. യാക്കോബ് മാര്‍ ഐറോനിയോസ് മെത്രാപ്പോലീത്താ എന്നിവര്‍ കത്തീഡ്രല്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *