സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു :പരിശുദ്ധ കാതോലിക്കാ ബാവാ.


കോട്ടയം  :  സുപ്രീം കോടതി വിധിയെ  സ്വാഗതം ചെയ്യത് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. 1934 ലെ സഭാ ഭരണഘടനയും 1995 ലെ സുപ്രീം കോടതി വിധിയും ആവര്‍ത്തിച്ച് അംഗീകരിച്ചുളള വിധി യാഥാര്‍ഥ്യബോധത്തോടെഉള്‍ക്കൊളളാനും സമാധാനത്തിനായി നിലക്കൊളളാനും എല്ലാവരും തയ്യാറാകണമെന്ന് പരിശുദ്ധ ബാവാ ആവശ്യപ്പെട്ടു.  സത്യത്തിന്‍റെ എല്ലാ വഴികളിലും അടിയുറച്ചു നിന്നു മുന്നോട്ട് പോയിട്ടുളള പാരമ്പര്യമാണ് സഭയ്ക്കുളളത്.  വളരെ ക്ഷമയോടെ കാത്തിരുന്നതിന്‍റെ ഫലമാണിതെന്നും ദൈവത്തിനു നന്ദി സമര്‍പ്പിക്കുന്നെന്നും  പരിശുദ്ധ ബാവാ പറഞ്ഞു.  യാക്കോബായ വിഭാഗത്തിലുളള ജനങ്ങളും വിശ്വാസികളും സ്വന്തം സഹോദരന്‍മാരാണ്. ആരും അന്യരല്ല. ആ വികാരത്തില്‍ മാറ്റമുണ്ടായിട്ടില്ല.  ഇപ്പോള്‍ വിട്ട് നില്‍ക്കുന്നവര്‍ മാതൃസഭയിലേക്ക് മടങ്ങിവരണം. മുമ്പ് നടന്നചര്‍ച്ചകള്‍ വഴുതിപോയത് യാക്കോബായ വിഭാഗത്തിന്‍റെ നിസഹകരണം കൊണ്ടായിരുന്നു.  ഇന്ത്യന്‍ നിയമവ്യവസ്ഥയെ അംഗീകരിക്കുകയും സമാധാന വഴിയിലൂടെ മുന്നോട്ടുപോവുകയുമാണ് വേണ്ടത്.  കലഹം കൊണ്ട് കാര്യമില്ല.  നിയമാധിഷ്ഠിത മാര്‍ഗ്ഗത്തിലൂടെ മുന്നോട്ട് പോകണം.  സര്‍ക്കാരും ബന്ധപ്പെട്ടവരും വിധി നടപ്പാക്കിതരുമെന്നാണ് വിശ്വസിക്കുന്നത്.  ഏതു വിശ്വാസികള്‍ക്കും കോലഞ്ചേരി പളളിയില്‍ വരുന്നതില്‍ തടസ്സമില്ല. പക്ഷേ ഉടമസ്ഥതയ്ക്കായി ശ്രമിക്കുമ്പോഴാണ് ബുദ്ധിമുട്ടുകളുണ്ടാകുന്നത്. ഉടമസ്ഥത ആര്‍ക്കാണെന്നുളളത് ഇന്ത്യയുടെ പരമോന്നത നീതിപീഠം വിധിച്ചു കഴിഞ്ഞു. ഇതു വഴി സഭയില്‍ സമാധാനമുണ്ടാകട്ടെയെന്നാണ് ആശിക്കുന്നതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

Comments

comments

Share This Post

Post Comment