മാര്‍ ഈവാനിയോസ് തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചു


മലങ്കരയുടെ പ്രാര്‍ത്ഥനയുടെ പുണ്യത്തിന് മംഗലത്തില്‍ ഒരു സ്മൃതി മണ്ഡപം.  മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസന അധിപനും, പ്രാര്‍ത്ഥന പുരുഷനും, ശ്രേഷ്ഠ സന്യാസിയും, ധ്യാന ഗുരുവുമായിരുന്ന ഭാഗ്യ സ്മരണാര്‍ഹനായ അഭി.ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രപൊലീത്തയുടെ ദീപ്ത് സ്മരണക്ക് ഉചിതമായ സ്മാരകം അഭി.തിരുമേനിയുടെ ഇടവക പള്ളിയായ മംഗലം സെന്റ്.ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭി.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ചു. അഭി.ഈവാനിയോസ് തിരുമേനി ഉപയോഗിച്ച കാപ്പകൂട്ടാണ് പവിത്ര സ്മരണയുടെ തിരുശേഷിപ്പായി സ്ഥാപിക്കപ്പെട്ടത്. ശുശ്രൂഷയ്ക്ക് ഭദ്രാസന സെക്രട്ടറി ഫാ.തോമസ് കൊക്കാപറമ്പില്‍, വികാരി റവ.ഫാ. മോന്‍സി കടവില്‍ എന്നിവര്‍ സഹകര്‍മികത്വം വഹിച്ചു.

Comments

comments

Share This Post

Post Comment