ബഥനി ശതാബ്ദി ആഘോഷവിളംബരം നടത്തി


മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ സന്ന്യാസ പ്രസ്ഥാനവും 1918-ല്‍ അലക്സിയോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത സ്ഥാപിച്ചതുമായ ബഥനി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷവിളംബരം പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ദിനമായ ഒക്ടോബര്‍ 15ന് 100 ദിവസവും 100 മണിക്കൂറും മുമ്പ് ബഥനി സ്ഥാപന കല്‍പന പുറപ്പെടുവിച്ച അന്നത്തെ മലങ്കര മെത്രാപ്പോലീത്ത പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ കബറിങ്കല്‍ കത്തിച്ച മെഴുകുതിരി ആശ്രമം സുപ്പീരിയര്‍ ഫാ മത്തായി ഒ.ഐ.സി-ക്ക് കൈമാറിക്കൊണ്ടാണ് പരിശുദ്ധ കാതോലിക്കാബാവാ ജൂബിലി പ്രഖ്യാപനവിളംബരം നടത്തിയത്. കോട്ടയം പഴയസെമ്മിനാരി ചാപ്പലില്‍ വിശുദ്ധ കുര്‍ബ്ബാനക്കുശേഷം നടന്ന ചടങ്ങില്‍ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ തേവോദോസിയോസ് പ്രസംഗിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 100 മണിക്കൂര്‍ അഖണ്ഡ പ്രാര്‍ത്ഥനയും ധ്യാനവും നടത്തും, വിവിധ വിഷയങ്ങളെ കുറിച്ചുള്ള സെമിനാറുകള്‍, അന്തര്‍ദ്ദേശീയ സമ്മേളനങ്ങള്‍, ശതാബ്ദി കൂട്ടായ്മകള്‍, ഭൂമിദാനം, ഭവനദാനം, ശതാബ്ദിയാത്ര, എന്നിവ സംഘടിപ്പിക്കുന്നതാണ്.

Comments

comments

Share This Post

Post Comment