സെന്റ് മേരീസ് കത്തീഡ്രലില്‍ സമ്മര്‍ ഫീയസ്റ്റ ആരംഭിച്ചു


മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ മധ്യവേനല്‍ അവധിക്കാലത്ത് ടീനേജ് കുട്ടികള്‍ക്കായി നടത്തുന്ന ” സമ്മര്‍ ഫീയസ്റ്റ ഇമ്പ്രഷന്‍ 2017 “ന്‌ തിരി തെളിഞ്ഞു. ഈ ഒരു മാസക്കാലം നാട്ടില്‍ പോകാത്ത ഇടവകയിലെ കുട്ടികള്‍ക്കായിട്ട് ആണ്‌ സമ്മര്‍ ഫീയസ്റ്റ നടത്തുന്നത്. വി. കുര്‍ബ്ബാന ഇല്ലാത്ത ദിവസങ്ങളില്‍ വൈകിട്ട് കത്തീഡ്രലിലെ മാര്‍ തെയോഫിലോസ് ഹാളില്‍ വച്ച് ഇടവക മാനേജിംഗ് കമ്മറ്റിയുടെ ഉത്തരവാദിത്വത്തില്‍ ആണ്‌ ക്യാമ്പ് നടക്കുന്നത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ബഹറിനിലെ അറിയപ്പെടുന്ന പല വ്യക്തിത്വങ്ങൾ ക്ലാസുകള്‍ക്ക് നേത്യത്വം കൊടുക്കും. സമ്മര്‍ ഫീയസ്റ്റ 17 ഡയറക്ടറായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നാഗപൂര്‍ സെമിനാരി പി. ആര്‍. ഒ. ആയ റവ. ഫാദര്‍ ജോബിന്‍ വര്‍ഗ്ഗീസ് സേവനം അനുഷ്ടിക്കുന്നു. സമ്മര്‍ ഫീയസ്റ്റ 17 ന്റെ ഉദ്ഘാടനം ഇടവക വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ് നിര്‍വഹിച്ചു. ബഹറനിലെ പ്രമുഖ കൗണ്‍സിലറായ ഡോ. ജോണ്‍ പനയ്ക്കല്‍ മുഖ്യ അഥിതി ആയിരുന്നു. ഇടവക ട്രസ്റ്റ് ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു,  സമ്മര്‍ ഫീയസ്റ്റ 17 കോടിനേറ്റേര്‍സ് പ്രമോദ് വര്‍ഗ്ഗീസ്, ഷാജി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. കുട്ടികളും ഗൈഡ്സും സ്വയം പരിചയപ്പെടുകയും ചെയ്തു.

Comments

comments

Share This Post

Post Comment