സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു : പരി. കാതോലിക്കാ ബാവാ


കോട്ടയം : സുപ്രീം കോടതി വിധി സഭയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ദൈവം നല്‍കിയ അവസരമായി കരുതണമെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. 1934ലെ സഭാ ഭരണഘടനയും 1995ലെ സുപ്രീം കോടതി വിധിയും ആവര്‍ത്തിച്ച് അംഗീകരിച്ചുള്ള വിധി യാഥാര്‍ഥ്യബോധത്തോടെ ഉള്‍ക്കൊള്ളുവാനും സമാധാനത്തിനായി നിലകൊള്ളുവാനും എല്ലാവരും തയ്യാറാകണമെന്നും ബാവാ ആവശ്യപ്പെട്ടു. മുന്‍പു നടന്ന ചര്‍ച്ചകള്‍ വഴുതിപ്പോയത് യാക്കോബായ വിഭാഗത്തിന്റെ നിസഹകരണം കൊണ്ടായിരുന്നു. ഇന്ത്യന്‍ നിയമ വൃവസ്ഥയെ അംഗികരിക്കുകയും സമാധാന വഴിയിലൂടെ മുന്നോട്ട് പോകണം.കലഹം കൊണ്ട് കാര്യമില്ല. ഉടമസ്ഥത ആര്‍ക്കാണെന്നുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠം വിധിച്ചു കഴിഞ്ഞു, ഇതിലൂടെ സഭയില്‍ സമാധനമുണ്ടാകട്ടെയെന്ന് ആശിക്കുന്നതെന്ന് ആശിക്കുന്നതെന്നും കാതോലിക്കാ ബാവാ പറഞ്ഞു. ഇടക്കാലത്തു വേറിട്ടുനിന്നവര്‍ അന്യരല്ലെന്നും ഒരേ വിശ്വാസവും പൈതൃകവും പേറുന്ന സഹോദരങ്ങളാണെന്നും അവര്‍ മാതൃസഭയിലേക്കു മടങ്ങിവരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വിജയത്തില്‍ അമിത ആഹ്ലാദമോ വികാരപ്രകടനമോ പാടില്ല. പരാജയപ്പെടുന്നവരെ വേദനിപ്പിക്കുന്നതു ക്രൈസ്തവ സമീപനമല്ല. സഭയില്‍ ശാശ്വത സമാധാനം കൈവരിക്കുന്നതിനായി സഭാ ഭരണഘടനയുടെയും സുപ്രീം കോടതി വിധിയുടെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *