ഒരു പുതപ്പ് ഒരു സഹായം പദ്ധതിയിൽ ചേപ്പാട് പള്ളി യുവജനപ്രസ്ഥാനം

ചേപ്പാട് : യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം എറണാകുളത്തു സ്ലം ഏരിയയിൽ കൊതുകു ശല്യം മൂലം വലയുന്ന യാചകർക്കും നിർധനർക്കും ബെഡ്ഷീറ്റ് വിതരണം ചെയ്യുന്ന പദ്ധതിയിൽ ചേപ്പാട് സെന്റ് ജോർജ്ജ് വലിയപള്ളി യുവജനപ്രസ്ഥാനത്തിന്റെ കൈത്താങ്ങൽ. യൂണിറ്റ് പ്രസിഡന്റ് റവ. ഫാ. കോശി മാത്യു, ഡീക്കൻ അജി ഗീവർഗീസ് യൂണിറ്റ് സെക്രട്ടറി മോബിൻ, എന്നിവർ ചേർന്ന് മാവേലിക്കര ഭദ്രാസന യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി ശ്രീ. ബിനു ശാമുവേലിന് കൈമാറുന്നു.

Comments

comments

Share This Post

Post Comment