ബഹു. സുപ്രീം കോടതി ശരിവെച്ചത് നിലപാടുകൾക്കുള്ള അംഗീകാരം : അഭി. ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രോപ്പോലീത്ത


മൂവാറ്റുപുഴ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭക്ക് ഭാരതത്തിന്റെ പരമോന്നത നീതി പീഠം അനുവദിച്ചു നൽകിയ സുപ്രധാന വിധിയെ തുടർന്ന് കണ്ടനാട്(കിഴക്കു)ഭദ്രസനത്തിന്റെ വൈദീക-അൽമായ നേതൃ യോഗം മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രലില് വച്ച് നടത്തപ്പെട്ടു.അവിഭക്ത മലങ്കര സഭക്കുവേണ്ടി ഭദ്രാസനം സ്വീകരിച്ച നിലപാടുകൾ ബഹു. സുപ്രീം കോടതി ശരിവെച്ചത് നിലപാടുകൾക്കുള്ള അംഗീകാരമാണെന്ന് ഭദ്രാസന മെത്രോപ്പോലീത്ത അഭി. ഡോ. തോമസ് മാർ അത്താനാസിയോസ് പറഞ്ഞു. തുടർന്നും സഭയുടെ ഐക്യത്തിനും വളർച്ചക്കുമുള്ള നിയോഗ പൂർണമായ ദൗത്യം തുടരുമെന്നും സഭയുടെ ഭാവി ആഗ്രഹിക്കുന്ന എല്ലാവരും അതിനായി മുന്നോട്ടുവരണമെന്നും മെത്രാപോലിത്ത ആഹ്വാനം ചെയ്തു. ഭദ്രാസന സെക്രെട്ടറി റവ. ഫാ എബ്രഹാം കാരമേൽ കോടതിവിധിയുടെ പ്രസക്തഭാഗങ്ങൾ വിശദീകരിച്ചു. പ്രാർത്ഥനയും പ്രത്യാശയും,നിലപാടും ദൈവീക താല്പര്യത്തോടുള്ള പ്രതിബദ്ധതയും, ഇനിയും മലങ്കര സഭയുടെ ഐക്യത്തിന് വേണ്ടി സ്വീകരിക്കുമെന്നു ബഹു. വൈദീകർ അഭിപ്രായപ്പെട്ടു.

Comments

comments

Share This Post

Post Comment