അറുനൂറ്റിമംഗലം സെന്റ് കുറിയാക്കോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. കുറിയാക്കോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍


മാവേലിക്കര : അറുന്നൂറ്റിമംഗലം സെന്റ് കുറിയാക്കോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ കാവല്‍ പിതാവായ വി. കുറിയാക്കോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2017 ജൂലൈ 9 മുതല്‍ 15 വരെ ഭക്ത്യാദരപൂര്‍വ്വം ആചാരിക്കുന്നു. 13 ന് വൈകിട്ട് സന്ധ്യ നമസ്കാരത്തെ തുടർന്ന് ഫാ. കോശി മാത്യു നയിക്കുന്ന വചന ശുശ്രൂഷയും ഗാനശുശ്രുഷയും നടത്തും. പ്രധാന പെരുന്നാൾ ദിനങ്ങളായ ജൂലൈ 14, 15 ദിവസങ്ങളില്‍ സുൽത്താൻബത്തേരി ഭദ്രാസനാധിപൻ അഭി. എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും. 14 ന് വൈകിട്ട് സന്ധ്യനമസ്കാരവും പ്രദക്ഷിണവും നടത്തപ്പെടും. 15 ന് രാവിലെ വി. കുർബ്ബാനയ്ക്ക് അഭി. എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് വലിയ കുരിശടിയിലേക്ക് പ്രദക്ഷിണവും ശ്ലൈഹീക വാഴ്വും നടത്തപ്പെടും. തുടർന്ന്  നേർച്ചവിളമ്പും കൊടിയിറക്കും, എന്ന് വികാരി ഫാ. ജേക്കബ് ജോണ്‍ കല്ലട, ട്രസ്റ്റി ജിജു ദാനിയേല്‍ കുറ്റിയില്‍, സെക്രട്ടറി സുനില്‍ കല്ലുകുഴിയില്‍, കണ്‍വീനര്‍ നികിത് കല്ലുപറമ്പില്‍ സഖറിയ എന്നിവര്‍ അറിയിച്ചു. പെരുന്നാള്‍ ചടങ്ങുകള്‍ തത്സമയ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഔദ്യോഗിക വെബ് ചാനലായ ഗ്രീഗോറിയന്‍ ടീവിയിലൂടെ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *