ഷാര്‍ജാ സെന്റ് ഗ്രീഗോറിയോസ് ഇടവക യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ തീര്‍ത്ഥാടനയാത്ര പരുമലയില്‍ നിന്നും തുടക്കമായി


ഷാര്‍ജാ സെന്റ് ഗ്രീഗോറിയോസ് ഇടവക യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പുണ്യപാദങ്ങള്‍ തേടി എന്നപേരില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന തീര്‍ത്ഥാടനയാത്രയുടെ ഈ വര്‍ഷത്തെ യാത്രയ്ക്ക് പരുമലയില്‍ നിന്നും തുടക്കമായി. ഗോവയിലെ പഞ്ചിമില്‍ ഉള്ള അല്‍വാറീസ് തിരുമേനിയുടെ കബറിടത്തിലേക്കാണ് സംഘം യാത്രതിരിച്ചത്. യാത്രയില്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ്, കോഴിക്കോട് സെന്റ് മേരീസ് കത്തീഡ്രല്‍, ബ്രഹ്മവാര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നിവയും സന്ദര്‍ശിച്ച് പഞ്ചിം സെന്റ് മേരീസ് പള്ളിയില്‍ എത്തിച്ചേരും. പരുമലയില്‍ നിന്ന് യാത്രതിരിച്ച സംഘത്തെ പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി. കുര്യാക്കോസ് ആശീര്‍വദിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *