ചെറുവക്കല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി കൂദാശ 2017 ജൂലൈ 30, 31 തീയതികളില്‍


മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ തിരുവനന്തപുരം ഭദ്രാസനം ചെറുവക്കല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളി കൂദാശ 2017 ജൂലൈ 30, 31 തീയതികളില്‍ പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തിലും അഭി. മെത്രാപ്പോലീത്താമാരുടെ സഹകാര്‍മ്മകത്വത്തിലും നടത്തപ്പെടുന്നു. ജൂലൈ 29ന് ചാത്തന്നൂര്‍ സെന്റ് ജോർജ്ജ് പള്ളിയില്‍ നിന്നും ആരംഭിക്കുന്ന ദീപശിഖ പ്രയാണം 5. 15ന് പള്ളിയില്‍ എത്തിച്ചേരുന്നു. 5. 30ന് അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കൊടിമര കൂദശ കര്‍മ്മം നിര്‍വ്വഹിക്കും. തുടര്‍ന്ന് സന്ധ്യാ നമസ്‌കാരം.
ജൂലൈ 30 ഞായറാഴ്ച്ച വൈകുന്നേരം 4 മണിയ്ക്ക് പരി. കാതോലിക്കാ ബാവായ്ക്കും അഭി. തിരുമേനിമാര്‍ക്കും സ്വീകരണം. തുടര്‍ന്ന് സന്ധ്യാ നമസ്‌കാരം, ദൈവാലയ കൂദാശ ഒന്നാം ഘട്ടം.
ജൂലൈ 31 രാവിലെ 7ന് വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരി. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, അഭി. സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ, അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, അഭി. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. 11. 15ന് അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനം പരി. കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. കൂദാശയുടെ ഭാഗമായി ഇടവകയിലെ യുവജനപ്രസ്ഥാനം നിര്‍മ്മിച്ചു നല്‍കിയ ഭവനത്തിന്റെ താക്കോല്‍ ദാനം സംസ്ഥാന വനം വകുപ്പ് മന്ത്രി ശ്രീ. കെ. രാജു നിര്‍വ്വഹിക്കും. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് ശ്രീ. രമേഷ് ചെന്നിത്തല ചികിത്സാ സഹായ വിതരണവും, ബഹു. എം. എല്‍. എ ശ്രീ. മുല്ലക്കര രത്‌നായകന്‍ സുവനീര്‍ പ്രകാശനവും നിര്‍വ്വഹിക്കും. തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ശ്രീ. ഗുരുരത്‌നം ജ്ഞാന തപസ്വി, ചെങ്കൂര്‍ ജുമാ മസ്ജ്ജിദ് ജനാബ് ഷിഹാബുദ്ദീന്‍ മന്നാനി എന്നിവര്‍ ചടങ്ങില്‍ സന്ദേശം അറിയിക്കും. അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ ഉപഹാര വിതരണം നടത്തും. ആശംസകള്‍ക്കും കൃതജ്ഞതയ്കും ശേഷം ആശിര്‍വാദത്തോടെ സമാപനം. കൂദാശ കർമ്മങ്ങള്‍ തത്സമയം ഗ്രീഗോറിയൻ ടിവിയിലൂടെ കാണുന്നതിനായി ഗ്രിഗോറിയൻ ടിവിയുടെ ഫേസ്ബുക്ക് പേജ് അല്ലെങ്കിൽ വെബ് സൈറ്റ് www.orthodoxchurch.tv സന്ദർശിക്കുക.

Comments

comments

Share This Post

Post Comment