കെ. ഇ. മാമ്മന്റെ നിര്യാണത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു


കോട്ടയം : പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര പോരാളിയും സാമൂഹികപ്രവര്‍ത്തകനുമായ കെ. ഇ. മാമ്മന്‍ അന്തരിച്ചു. 97 വയസ്സായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം . കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന മാമ്മന്‍, ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. പ്രശസ്തമായ കണ്ടത്തില്‍ കുടുംബത്തില്‍ കെ. സി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴുമക്കളില്‍ ആറാമനായാണ് കണ്ടത്തില്‍ ഈപ്പന്‍ മാമ്മന്‍ എന്ന കെ. ഇ. മാമ്മന്‍ ജനിച്ചത്. നാഷനല്‍ ക്വയിലോണ്‍ ബാങ്ക് മാനേജരായിരുന്ന കെ.സി. ഈപ്പനും കുടുംബവും തിരുവനന്തപുരത്ത് താമസിക്കുന്ന കാലത്ത് 1921 ജൂലൈ 31ന് ആയിരുന്നു മാമ്മന്റെ ജനനം. കുട്ടിക്കാലം മുതലേ തന്നെ സ്വാതന്ത്യ്രസമരത്തിന്റെ ചൂടു കണ്ടാണ് മാമ്മന്‍ വളര്‍ന്നത്.

Comments

comments

Share This Post

Post Comment