മാർ തേവോദോസിയോസ് ബഥാന്യ എക്സലൻസ് അവാർഡ് സമർപ്പണ സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു


റാന്നി-പെരുംനാട് : മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ സന്യാസപ്രസ്ഥാനമായ ബഥനി ആശ്രമം ശതാബ്ദിയിലേക്ക് പ്രവേശിക്കുന്ന വർഷത്തിൽ മലങ്കരയുടെ ഭാഗ്യസമരണർഹരായ അഭിവന്ദ്യ അലക്‌സിയോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ അഭിവന്ദ്യരായ യുഹന്നോൻ മാർ അത്താനിയോസ് മെത്രാപ്പോലീത്താ, പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ എന്നിവരുടെ ഓർമ്മപെരുനാളിനൊടൊനുബന്ധിച്ച് നടന്ന അനുസരണയോഗം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. അഭി കുറിയക്കോസ് മാർ ക്ലിമീസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ പ്രഭാഷണം മലങ്കര സഭ വൈദിക ട്രസ്റ്റി റവ.ഫാ.എം.ഒ ജോൺ നടത്തി. അഭിവന്ദ്യരായ ഗീവറുഗീസ് മാർ കുറിലോസ് മെത്രാപ്പോലീത്താ, യാക്കോബ് മാർ ഐറിനേസ് മെത്രാപ്പോലീത്താ, മാത്യസ്‌ മാർ തേവോദിയാസ് മെത്രാപ്പോലീത്താ, മാത്യുസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ശ്രീ. രാജു ഏബ്രാഹം എം. ൽ. എ,  റവ. ഫാ മത്തായി, റവ. ഫാ ഷൈജു കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *