പുസ്‌തകങ്ങൾ കൈമാറി


കാർത്തികപ്പള്ളി: വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യവുമായി കാർത്തികപ്പള്ളി കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ ലൈബ്രറിക്ക് പുസ്‌തകങ്ങൾ കൈമാറി. സ്‌കൂൾ പ്രിൻസിപ്പാൾ ഷാജി വർഗ്ഗിസ് അധ്യക്ഷത വഹിച്ച യോഗം കത്തീഡ്രൽ വികാരി റവ.ഫാ. ബിജി ജോൺ ഉദ്‌ഘാടനം ചെയ്‌തു. ശ്രീമതി സുജാ വർഗ്ഗിസ് പുസ്‌തകങ്ങൾ ഏറ്റുവാങ്ങി. പി.റ്റി.എ പ്രസിഡന്റ് കുരുവിള കോശി. സീനിയർ വൈസ് പ്രസിഡന്റ് ഇ.കെ. ജോൺ, കേന്ദ്ര പത്രാധിപ സമിതി അംഗം അബി എബ്രഹാം കോശി, സെക്രട്ടറി ഷൈജു ഡാൻ വർഗ്ഗിസ്, ജോ.സെക്രട്ടറി കുരുവിള പി. കോശി, ട്രഷറർ മനു എസ് ഡാനിയേൽ, ജോ. ട്രഷറർ ബിജോ തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment