പരുമല ക്യാന്‍സര്‍ കെയര്‍ സെന്റര്‍ : ചെക്ക് കൈമാറി


പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റര്‍നാഷണല്‍ ക്യാന്‍സര്‍ കെയര്‍ സെന്റര്‍ നിര്‍മ്മാണ പൂര്‍ത്തീകരണത്തിനായി പരുമല സെമിനാരി ഇടവകയുടെ നേതൃത്വത്തില്‍ സമാഹരിച്ച ഒരുകോടി പതിനൊന്നു ലക്ഷം (1,1100000)രൂപയുടെ ചെക്ക് പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കൈമാറി. പരുമല ആശുപത്രി സി.ഇ.ഒ. ഫാ.എം.സി.പൗലൊസ് പരിശുദ്ധ കാതോലിക്കാ ബാവായില്‍നിന്ന് ചെക്ക് ഏറ്റുവാങ്ങി. നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, വൈദികട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, പി.എ.ജേക്കബ്, തോമസ്സ് ഉമ്മന്‍, എ.പി.മാത്യു, പി..ഇ.യോഹന്നാന്‍, പി.വി.കോശി എന്നിവര്‍ സന്നിഹിതരായിരുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *