ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനത്തിൻ്റെ ഉദ്ഘാടനം മുളക്കുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടത്തപ്പെട്ടു


ചെങ്ങന്നൂർ: യുവാക്കൾ സമൂഹത്തിന്റെ ചലനാത്മക ശക്തിയായി നിലകൊള്ളുകയും സാമൂഹിക പുരോഗതിക്കായി യത്നിക്കുകയും ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനം മുളക്കുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭദ്രാസന മെത്രാപ്പോലീത്ത അഭി. തോമസ് മാർ അത്താനാസിയോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഒ.സി.വൈ.എം കേന്ദ്ര പ്രസിഡന്റ് അഭി. ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മുഖ്യ സന്ദേശം നല്കി. ഒ.സി.വൈ.എം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. അജി.കെ.തോമസ് ,ഫാ.സുനിൽ ജോസഫ് ,ഫാ.റ്റിജു ഏബ്രഹാം, സജി പട്ടരുമഠം , ജോബിൻ കെ ജോർജ്ജ്, ബിനി സോളമൻ, അപ്രേം കുന്നിൽ ,റിബു ജോൺ, റോബിൻ ജോ വർഗീസ്, ടിൻജു പനംകുറ്റിയിൽ, ജിബിൻ മാത്യു, സന്തോഷ് മേട്ടിൽ എന്നിവർ പ്രസംഗിച്ചു.തുടർന്നു നടന്ന ക്ലാസുകൾക്ക് ഫാ.ബേണി വർഗ്ഗീസ്, ഫാ.സഖറിയ നൈനാൻ എന്നിവർ നേതൃത്വം നല്കി.

Comments

comments

Share This Post

Post Comment