ആഗോള വൈദിക സമ്മേളനത്തിന് പരുമലയില്‍ തുടക്കമായി

പരുമല : ആഗോള വൈദിക സമ്മേളനത്തിന് പരുമലയില്‍ തുടക്കമായി ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് മാത്രമേ മനുഷ്യരെ സ്‌നേഹിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും വൈദികര്‍ ക്രിസ്തുവിന്റെ സ്‌നേഹം മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുവാന്‍ ഉത്തരവാദപ്പെട്ടവരാണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. പ്രഗത്ഭ വാഗ്മിയായ അബ്ദു സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി. കലുഷിതമായ ലോകാന്തരീക്ഷത്തില്‍ ജീവിതത്തിന് മൂല്യം പകരുവാന്‍ ഇത്തരം ആത്മീയസംഗമങ്ങള്‍ ഉതകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു. ഫാ.സഖറിയാ നൈനാന്‍ ചിറത്തിലാട്ട് സ്വാഗതം ആശംസിച്ചു. അഭി.തോമസ് മാര്‍ അത്താനാസിയോസ്, അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയോസ്, അഭി. ഡോ.തോമസ് മാര്‍ അത്താനാസിയോസ്, അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, അഭി. യാക്കോബ് മാര്‍ ഏലിയാസ്, അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയ്‌സകോറസ്, അഭി. ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ്, അഭി. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ്, അഭി.ഡോ.സഖറിയാസ് മാര്‍ അപ്രേം, അഭി.ഡോ.ഏബ്രഹാം മാര്‍ സെറാഫിം എന്നീ മെത്രാപ്പോലീത്തമാര്‍ സംബന്ധിച്ചു. സമ്മേളനത്തില്‍ മലങ്കര സഭയിലെ എല്ലാ വൈദികരുടെയും പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ വൈദിക ഡയറക്ടറിയുടെയും മൊബൈല്‍ ആപ്ലിക്കേഷന്റെയും പ്രകാശനം നിര്‍വഹിച്ചു. വൈദികസംഘം മുന്‍ പ്രസിഡന്റ് അഭി.തോമസ് മാര്‍ അത്താനാസിയോസ് തിരുമേനിയെ സമ്മേളനത്തില്‍ ആദരിച്ചു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് ആദ്യദിനം ഏകദേശം 650ലധികം വൈദികര്‍ പങ്കെടുക്കുവാനെത്തി.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *